മധ്യപ്രദേശിലും വിസ്മയമൊരുക്കാന്‍ വണ്ടര്‍ലാ

മധ്യപ്രദേശിലും നിക്ഷേപത്തിനൊരുങ്ങി വണ്ടര്‍ലാ. 150 കോടിരൂപയുടെ നിക്ഷേപമാണ് ഒരുങ്ങുന്നത്. പുതിയ പദ്ധതി ഒരുക്കാന്‍ 50 ഏക്കര്‍ സ്ഥലത്തിനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മധ്യപ്രദേശില്‍ നടന്ന ഇന്‍വെസ്റ്റ് മധ്യപ്രദേശ് എന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് ചര്‍ച്ച നടന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനുമായി പദ്ധതി സംബന്ധിച്ച് മാനേജിംഗ് ഡയറക്റ്റര്‍ അരുണ്‍ ചിറ്റിലപ്പിള്ളിയും സംഘവും ചര്‍ച്ച നടത്തി.

രാജ്യത്തെ തന്നെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയാണ് വണ്ടര്‍ലാ. കേരളത്തിനു പുറമെ ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലും വണ്ടര്‍ലായുടെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ബെംഗളുരുവിലുള്ള വണ്ടര്‍ലാ പാര്‍ക്കിനൊപ്പം റിസോര്‍ട്ടുമുണ്ട്.


Wonderla


നിലവില്‍ തമിഴ്‌നാട്ടിലും ഒഡിഷയിലുമുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇന്ദോറിലാണ് പുതിയ പദ്ധതിക്കായി വണ്ടര്‍ലാ തയ്യാറെടുക്കുന്നത്.


ഇന്‍വേസ്‌റ്റേഴ്‌സ് മീറ്റില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന്

രാജ്യത്തെ പ്രമുഖ ഐ ടി ഹബ്ബ് ആയി ഇന്‍ഡോര്‍ മാറുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ ചൂണ്ടിക്കാണിച്ചത്.ഇത് വണ്ടര്‍ലായ്ക്കും മികച്ച വളര്‍ച്ചാ അവസരങ്ങള്‍ തുറന്നിടുന്നു. 2014 മുതല്‍ ലിസ്റ്റഡ് കമ്പനിയായ വണ്ടര്‍ലായ്ക്ക് ഏകദേശം 2000 കോടി കോടി രൂപ വിപണി മൂല്യമാണുള്ളത്. നിലവില്‍ ഓഹരിവില 351.15 (January 12, 1 pm) ആണ്.


Related Articles

Next Story

Videos

Share it