ഉത്തര്‍പ്രദേശിലും ലുലുമാള്‍ എത്തി: വിശേഷങ്ങള്‍ അറിയാം

ലുലു മാള്‍ (Lulumall) ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന്റെ 5-മത്തെ മാളാണ് ലക്‌നൗ വില്‍ ആരംഭിച്ചത്. കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഹൈപ്പര്‍ മാര്‍ട്ടുകള്‍ ഉണ്ട്.

പുതിയ ലുലു മാള്‍ന്‍ റ്റെ സവിശേഷതകള്‍ അറിയാം:
1. ലുലു ഗ്രൂപ്പിന്റെ 235 -മത്തെ സംരംഭം
2. മൊത്തം വിസ്തൃതി 22 ലക്ഷം ചതുരശ്ര അടി
3. 4800 പേര്‍ക്ക് നേരിട്ട് തൊഴില്‍, 10,000 പേര്‍ക്ക് പരോക്ഷമായി തൊഴില്‍ അവസരങ്ങള്‍.
4. 15 ഫൈന്‍ ഡൈനിംഗ് ഭക്ഷണശാലകള്‍ , 25 ബ്രാന്‍ഡ് ഔട്‌ലെറ്റുകള്‍ ഉള്ള മെഗാ ഫുഡ് കോര്‍ട്ട്, 1600 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം.
5. പ്രമുഖ ജ്യുവലറി, പ്രീമിയം വാച്ച് , ഫാഷന്‍ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍.
6. 11 നിലയിലായി 3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം
7. 11 സ്‌ക്രീന്‍ പി വി ആര്‍ സൂപ്പര്‍ പ്ലെക്‌സ്.
12. ഫണ്‍ട്യൂറ-വിനോദ മേഖല


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it