Top

കിഷോര്‍ ബിയാനിക്ക് സെബിയുടെ വിലക്ക് !

ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് കിഷോര്‍ ബിയാനി സഹോദരന്മാര്‍ക്ക്് വിലക്ക്. ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനിക്കും സഹോദരന്‍ അനിലിനുമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ബുധനാഴ്ച വിലക്കേര്‍പ്പെടുത്തിയത്. ഫ്യൂച്ചര്‍ റീറ്റെയില്‍ ഓഹരികളിലെ ഇന്‍സൈഡര്‍ ട്രേഡിംഗ് അന്വേഷിച്ചതിന് ശേഷമാണ് സെബി തീരുമാനം പുറത്തുവിട്ടത്.

ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളുടെ വിഭജനത്തിനു മുമ്പായി കമ്പനിയുടെ സുപ്രധാനമായ ആഭ്യന്തര വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രണ്ട് സഹോദരന്മാര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് കമ്പനി വഴി പ്രസിദ്ധീകരിക്കാത്ത വില ഉപയോഗിച്ച് ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഓഹരികള്‍ വ്യാപാരം നടത്തിതെന്നാണ് സെബി കണ്ടെത്തിയിട്ടുള്ളത്.
ഫ്യൂച്ചര്‍ കോര്‍പ്പറേറ്റ് റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനത്തിനായി ബിയാനികള്‍ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറന്നതായി സെബി അന്വേഷണത്തില്‍ കണ്ടെത്തി. 2 വര്‍ഷത്തേക്ക് ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഷെയറുകള്‍ വ്യാപാരം നടത്തുന്നതില്‍ നിന്നും ബിയാനി സഹോദരന്മാരെ സെബി വിലക്കിയിട്ടുണ്ട്.
ഫ്യൂച്ചര്‍ കോര്‍പ്പറേറ്റ് റിസോഴ്സസിനും രണ്ട് ബിയാനി സഹോദരന്മാര്‍ക്കുമായി ഒരുകോടി രൂപ പിഴയും നല്‍കേണ്ടിവരുമെന്ന് സെബി അറിയിച്ചു. 45 ദിവസത്തിനുള്ളില്‍ ഇത് നല്‍കുകയും ചെയ്യണം. ഇത് കൂടാതെ നേരത്തെ തന്നെ നിലനില്‍ക്കുന്ന ആമസോണുമായുള്ള പോരും മറുവശത്ത് കിഷോര്‍ ബിയാനി നേരിടുന്നുണ്ട്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it