മൂല്യമേറെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍: ഇന്ത്യ വെറും പുലിയല്ല ചീറ്റപ്പുലി!

മിന്നി തിളങ്ങി രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം. ഹുറൂണ്‍ ഇന്ത്യ ഫ്യൂച്ചര്‍ യൂണികോണ്‍ ലിസ്റ്റ് 2021 ഇന്ത്യയില്‍ നൂറ് കോടി ഡോളറിലേറെ മൂല്യത്തിലെത്താന്‍ പ്രാപ്തിയുള്ള പത്ത് സ്റ്റാര്‍ട്ടപ്പുകളുണ്ടെന്ന് വെളിപ്പെടുത്തുന്നു.

നിലവില്‍ യൂണികോണുകള്‍ ( നൂറ് കോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍) എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയില്‍ 51 യൂണികോണുകളുള്ളത്. ഈ പട്ടികയില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന അമേരിക്കയാണ്. 396 യൂണിക്കോണുകള്‍. രണ്ടാംസ്ഥാനത്തുള്ള ചൈനയില്‍ 277 യൂണികോണുകളും.

ഇന്ത്യയ്ക്ക് പിന്നില്‍ 32 യൂണികോണുകളുമായി ബ്രിട്ടനും 18 എണ്ണവുമായി ജര്‍മനിയും പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഇന്ത്യയിലെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആ തലത്തിലെത്താന്‍ ശരാശരി 7.3 വര്‍ഷത്തോളമെടുക്കുന്നുണ്ട്. ചൈനയില്‍ ഇതിനെടുക്കുന്ന ശരാശരി കാലാവധി ആറുവര്‍ഷമാണ്. അമേരിക്കയില്‍ എഴ് വര്‍ഷവും.

500 മില്യണ്‍ ഡോളറിനും നൂറ് കോടി ഡോളറിനുമിടയില്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുന്നത് ഓണ്‍ലൈന്‍ റീറ്റെയ്ല്‍ സ്‌റ്റോറായ Zilingo യാണ്. 200 മില്യണ്‍ ഡോളറിനും 500 മില്യണ്‍ ഡോളറിനുമിടയില്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ മുന്‍നിരയിലുള്ളത് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്ലാറ്റ്‌ഫോമായ പെപ്പര്‍ഫ്രൈയും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it