അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ''ചൂസ് ടു ചലഞ്ചു'മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വനിതാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, വനിതാ വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ലിംഗ വിവേചനത്തെക്കുറിച്ച് ഉറക്കെ വിളിച്ചു പറയാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന 'ചൂസ് ടു ചലഞ്ച് ' എന്നതാണ് ഇക്കുറി സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടു വയ്ക്കുന്നത്.

മാര്‍ച്ച് എട്ടിന് രാവിലെ പത്ത് മണിക്ക് കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലെ ആംഫി തിയേറ്ററിലാണ് പരിപാടി നടക്കുന്നത്. www.bit.ly/ksum8marchISC എന്ന വെബ്സൈറ്റിലൂടെ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കുന്നതിന് www.bit.ly/ksum8marchvirtual www.bit.ly/ksum8marchvirtual സന്ദര്‍ശിക്കുക.

കെഎസ്യുഎം സിഇഒ തപന്‍ റായഗുരു, ചലച്ചിത്രനടി കുക്കു പരമേശ്വരന്‍, ചെയര്‍ എഡബ്ല്യുഇ ഫണ്ട്സിന്‍റെ സ്ഥാപക സീമ ചതുര്‍വേദി, വീവേഴ്സ് വില്ലേജിന്‍റെ സ്ഥാപക ശോഭ വിശ്വനാഥ്, മി മെറ്റ് മി വെല്‍നെസിന്‍റെ സിഇഒയും സ്ഥാപകയുമായ നൂതന്‍ മനോഹര്‍, തډാത്ര ഇനോവേഷന്‍സിന്‍റെ സഹസ്ഥാപക ഡോ. അഞ്ജന രാംകുമാര്‍, ഐഐഎം ബാംഗ്ലൂരിലെ പ്രൊഫ. ദല്‍ഹിയ മണി, ഹൈക്കോടതി അഭിഭാഷക ശാന്തിപ്രിയ, ചാനല്‍ അയാം സ്ഥാപക നിഷ കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരായ നിഷ പുരുഷോത്തമന്‍, ഗീത ജയരാമന്‍ തുടങ്ങിയവര്‍ ഉച്ചയ്ക്ക് മുമ്പുള്ള പരിപാടിയില്‍ പങ്കെടുക്കും

ഐഇഇഇ കമ്പ്യൂട്ടര്‍ സൊസൈറ്റിയുടെ ഡോ. രാമലത മാരിമുത്തു, ലിയോപാര്‍ഡ് ടെക് ലാബ്സിന്‍റെ ഡയറക്ടര്‍ പ്രൊഫ. റിനോ ലാലി ജോസ്, സെ. തെരേസാസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിര്‍മ്മല പദ്മനാഭന്‍ തുടങ്ങിയവര്‍ ഉച്ചയ്ക്ക് ശേഷം പ്രഭാഷണം നടത്തും.

സമൂഹത്തിലെ അസമത്വവും ലിംഗവിവേചനവും കണ്ടില്ലെന്നു നടിക്കുന്നതിനു പകരം അതെക്കുറിച്ച് ഉറച്ച ശബ്ദത്തിലുള്ള തുറന്നു പറച്ചിലാണ് വേണ്ടതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് മുന്നില്‍ സ്വന്തം സംരംഭങ്ങളെ അവതരിപ്പിക്കേണ്ട രീതികള്‍ മനസിലാക്കുന്നതിന് വനിതാ സംരംഭകര്‍ക്ക് വേണ്ടി മാത്രമായി ഇന്‍വസ്റ്റര്‍ മോക്ക് പിച്ചിംഗ് വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it