Top

ഓണ്‍ലൈന്‍ സൗകര്യം ഒരുക്കി സപ്ലൈകോ

ഓണ്‍ലൈനിലൂടെ പലചരക്കു സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനൊരുങ്ങി സാധാരണക്കാരന്റെ സ്വന്തം സപ്ലൈകോ. അരി ഉള്‍പ്പടെയുള്ള സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണനമാണ് സപ്ലൈകോ ആരംഭിച്ചത്. 5 കിലോ മീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് പുതിയ സംവിധാനം സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് സാധരണക്കാരന് ഏറെ ആശ്വാസകരമാണ് ഈ നടപടി.

എന്നാല്‍ പുതിയ സംവിധാനം ഇപ്പോള്‍ കേരളത്തിലുടനീളം അവതരിപ്പിച്ചിട്ടില്ല. പ്രാരംഭഘട്ടമായി കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഇതിന് വേണ്ടി 19 കമ്പനികളുമായി സപ്ലൈകോ കൈകോര്‍ത്തതായാണ് റിപ്പോര്‍ട്ട്. സാധനങ്ങള്‍ ലഭ്യമാക്കാന്‍ ആകെ 48 സ്ഥാപനങ്ങളാണ് ഇതുവരെ താല്‍പര്യ പത്രം നല്‍കിയിരുന്നത്. ഓരോ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും നിശ്ചിത വില്‍പ്പനശാലകള്‍ അനുവദിച്ചിട്ടുണ്ട്.

അഞ്ച് കിലോ മീറ്ററിന് മുകളിലുള്ള മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 60 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ഇങ്ങനെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കോര്‍പ്പറേഷന് സാമ്പത്തിക ബാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു. വില്‍പ്പനയും ഉപഭോക്താക്കളുടെ പ്രതികരണവും അടിസ്ഥാനമാക്കി മറ്റ് ജില്ലകളിലും വ്യാപിപ്പിക്കാനാണ് സപ്ലൈകോയുടെ പദ്ധതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it