ഗൂഗിള്‍ പറയുന്നു; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ 

രൂപകല്പന, മികച്ച പ്രകടനം, യൂസര്‍ എക്‌സ്പീരിയന്‍സ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എഡിറ്റര്‍മാര്‍ തെരഞ്ഞെടുത്ത 10 ആന്‍ഡ്രോയിഡ് മൊബീല്‍ ആപ്പ്‌ളിക്കേഷനുകളെ അവതരിപ്പിക്കുകയാണ് ഇവിടെ:

Beelinguapp

സൗജന്യമായി പുതിയ ഭാഷകള്‍ പഠിക്കണമെന്നുണ്ടെങ്കില്‍ ഇതാണ് നിങ്ങള്‍ക്ക് പറ്റിയ ആപ്പ്. സ്പാനിഷ്, ഇംഗ്ലീഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, കൊറിയന്‍, ഫ്രഞ്ച്, ഹിന്ദി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ്, അറബിക്, ഇറ്റാലിയന്‍, ജാപ്പനീസ് എന്നീ ഭാഷകള്‍ ഇതില്‍ ലഭ്യമാണ്.

BTFIT

ശരീരഭാരം കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ആപ്പ് ആണിത്. ഗോളുകള്‍ സെറ്റ് ചെയ്യാനും അത് പിന്തുടര്‍ന്ന് ലക്ഷ്യങ്ങള്‍ നേടാനും നിങ്ങളെ സഹായിക്കുകയും ചെയ്യും.

Fortune City

നിങ്ങളുടെ പെര്‍സണല്‍ ഫിനാന്‍സും ഗെയിമിംഗും കൂട്ടിച്ചേര്‍ത്ത ഒരു ആപ്പ് ആണ് ഇത്. വരുമാനവും ചെലവുകളും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നു.

LingoDeer

ജാപ്പനീസ്, കൊറിയന്‍, വിയറ്റ്‌നാമീസ്, ചൈനീസ് എന്നീ ഭാഷകള്‍ വായിക്കാന്‍ നമ്മെ സഹായിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

Memrise

ഭാഷ പഠിക്കാം എന്ന് മാത്രമല്ല; നമ്മുടെ പദപരിചയവും വ്യാകരണവും മികവുറ്റതാക്കാന്‍ കൂടി സഹായിക്കുന്നതാണ് ഈ ആപ്പ്.

PicsArt

കൊളാഷുകള്‍ ഉണ്ടാക്കാനും ഫോട്ടോ എഡിറ്റ് ചെയ്യാനും ഉപയോഗിക്കാവുന്ന ആപ്പ് ആണിത്.

Pocket Casts

ഉപയോക്താക്കള്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യാവുന്ന പോഡ്കാസ്റ്റുകള്‍ ആണ് ഈ ആപ്പിലുള്ളത്. ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ShareTheMeal

വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്റേതാണ് ഈ ആപ്പ്. ലോകമെമ്പാടുമുള്ള വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ശ്രമത്തില്‍ നിങ്ങള്‍ക്കും ഭാഗമാകാന്‍ ഇതിലൂടെ കഴിയും.

The Mindfulness App

ദിവസേനയുള്ള ജോലികളില്‍ ശ്രദ്ധ നല്‍കുന്നതിനോടൊപ്പം മെഡിറ്റേഷന്‍ (ഗൈഡഡ് ആയതും അല്ലാത്തതും) പരിശീലിക്കാന്‍ ഇത് സഹായിക്കും.

Trello

ടുഡു ലിസ്റ്റുകള്‍ ഉണ്ടാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ജോലികള്‍ കൃത്യ സമയത്ത് ചെയ്തു തീര്‍ക്കാനും സഹായിക്കുന്ന ആപ്പ് ആണ് ഇത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it