യൂട്യൂബ് ചാനലുകൾക്ക് വരുമാനം ഇരട്ടിപ്പിക്കാൻ പുതിയ വഴി

യൂട്യൂബർമാർക്ക് വിഡിയോകളിലൂടെ കൂടുതൽ വരുമാനം നേടിക്കൊടുക്കാനുള്ള വഴികളുമായി യൂട്യൂബ് തന്നെ രംഗത്ത്. വീഡിയോ ക്രിയേറ്റർമാർക്ക് വേണ്ടത്ര പ്രതിഫലം യുട്യൂബ് നൽകുന്നില്ല എന്ന പരാതിക്കിടയിലാണ് പുതിയ നീക്കം.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളവർക്ക് ഇനിമുതൽ 'പെയ്ഡ് മെമ്പർഷിപ് ചാനൽ' എന്ന സംവിധാനം ഏർപ്പെടുത്താം. ചാനൽ മെമ്പർഷിപ്പിനായി പ്രേക്ഷകർ മാസം ഏകദേശം 340 രൂപ (4.99 ഡോളർ) യാണ് നൽകേണ്ടത്.

നിലവിൽ വീഡിയോ ക്രിയേറ്റർമാരുടെ വരുമാനം പ്രധാനമായും പരസ്യങ്ങളിലൂടെയാണ്. പെയ്ഡ് ചാനൽ മെമ്പർഷിപ്പിന് പുറമെ, തങ്ങളുടെ ചാനലുകൾ വഴി ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുള്ള സൗകര്യം യുട്യൂബ് ഒരുക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it