11,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 സ്വന്തമാക്കാം

ആരാധകര്‍ കാത്തിരുന്ന നോട്ട് 9 സീരീസിലെ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 9 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോണ്‍, എംഐഡോട്ട് കോം എന്നിവ വഴിയാണ് വില്‍പ്പന നടക്കുക.

-Ad-

ആരാധകര്‍ കാത്തിരുന്ന നോട്ട് 9 സീരീസിലെ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 9 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇന്ന് (24-09-2020) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോണ്‍, എംഐഡോട്ട് കോം എന്നിവ വഴിയാണ് വില്‍പ്പന നടക്കുക. റെഡ്മി നോട്ട് 9 സ്മാര്‍ട്ട്‌ഫോണിന് ഇന്ത്യന്‍ വിപണിയില്‍ 11,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ മറ്റൊരു വേരിയന്റിന് 13,499 രൂപ വിലയുണ്ട്. ഡിവൈസിന്റെ ടോപ്പ് എന്‍ഡ് വേരിയന്റായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. അക്വാ ഗ്രീന്‍, അക്വാ വൈറ്റ്, പെബിള്‍ ഗ്രേ, സ്‌കാര്‍ലറ്റ് റെഡ് എന്നീ നിറങ്ങളിലാണ് ഫോണെത്തുന്നത്.

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രോ എന്നിവയ്ക്ക് ശേഷം ജൂലൈയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി വിപണിയിലവതരിക്കുന്നത്. ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ്, ഒരു ഹോള്‍-പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍, ഒക്ടാകോര്‍ പ്രോസസര്‍, 22.5ണ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, റിയര്‍ മൌണ്ട്ഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

മറ്റ് സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍
  • രണ്ട് നാനോ സിം കാര്‍ഡ്
  • ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11
  • 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080ഃ2,340 പിക്സല്‍) ഡോട്ട് ഡിസ്പ്ലേ
  • 19.5: 9 അസ്പാക്ട് റേഷ്യോ
  • കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷന്‍
  • എല്‍പിഡിഡിആര്‍ 4 എക്‌സ് റാം
  • ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 85 SoC

To BUY: Click Here

-Ad-

ഇത് കൂടാതെ നോട്ട് 9 പ്രോയ്ക്കും ഇന്നു വില താഴ്ത്തിയിട്ടുണ്ട്. 13,999 രൂപയ്ക്കാണ് 9 പ്രോ ആമസോണ്‍ വില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here