ഏറ്റവും അപകടകരമായ 25 പാസ്സ്‌വേർഡുകൾ

ഈയിടെയാണ് അഡിഡാസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു വലിയ ഡേറ്റ ലീക്ക് മുന്നറിയിപ്പ് നൽകിയത്. ഇതുപോലെ ഉപഭോക്താക്കളുടെ വിവരം ചോരുന്ന ഒരു കമ്പനിയെങ്കിലും ഇല്ലാതെ ഒരു വർഷം കടന്നുപോകാറില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഹാക്കർമാരുടെ വൈദഗ്ധ്യം മാത്രമല്ല; നമ്മുടെ ശ്രദ്ധക്കുറവും ഇതിന് കാരണമാകുന്നുണ്ട്.

എളുപ്പത്തിന് വേണ്ടി സർവ്വസാധാരണമായ ഒരു പാസ്സ്‌വേർഡ് തിരഞ്ഞെടുക്കുന്നതാണ് മിക്കവരുടെയും പതിവ്. ഒരേ പാസ്സ്‌വേർഡ് തന്നെ എല്ലാ എക്കൗണ്ടിനും ഉപയോഗിക്കുന്നത് കാര്യങ്ങൾ വഷളാക്കും. ടെക് കമ്പനിയായ സ്പ്ലാഷ് ഡേറ്റ ഹാക്കർമാരുടെ പക്കലുള്ളതും പബ്ലിക് ഡൊമെയ്നുകളിൽ ചോർന്നതുമായ കോടിക്കണക്കിന് പാസ്സ്‌വേർഡുകൾ ശേഖരിച്ച് തയാറാക്കിയ 100 അപകടകരമായ പാസ്സ്‌വേർഡുകളുടെ ലിസ്റ്റിൽ നിന്നും ആദ്യ 25 എണ്ണം ഇവിടെ നൽകുന്നു.

  1. 123456
  2. password
  3. 12345678
  4. qwerty
  5. 12345
  6. 123456789
  7. letmein
  8. 1234567
  9. football
  10. iloveyou
  11. admin
  12. welcome
  13. monkey
  14. login
  15. abc123
  16. starwars
  17. 123123
  18. dragon
  19. passw0rd
  20. master
  21. hello
  22. freedom
  23. whatever
  24. qazwsx
  25. trustno1

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it