രക്ഷാപ്രവര്‍ത്തനത്തിന് കരുത്തേകിയത് ഐഎസ്ആര്‍ഒയുടെ 5 സാറ്റലൈറ്റുകള്‍

എന്തിനാണ് നമുക്ക് ഇത്രയധികം സാറ്റലൈറ്റുകള്‍ എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ലേ? അതിനുള്ള ഉത്തരമാണ് കേരളം പ്രളയത്തില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ നമുക്ക് കിട്ടിയത്.

ഐഎസ്ആര്‍ഒയുടെ ഓഷ്യന്‍സാറ്റ്2 (Oceansat2), റിസോര്‍സ്സാറ്റ്2 (RESOURCESAT2), കാര്‍ട്ടോസാറ്റ് 2, 2A (CARTOSAT2, 2A), ഇന്‍സാറ്റ്3DR (INSAT 3DR) എന്നീ അഞ്ച് ഉപഗ്രഹങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ സ്ഥിതിഗതികളും രക്ഷാപ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ ബന്ധപ്പെട്ടവരെ സഹായിച്ചത്.

പ്രളയത്തെ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് അതാത് കേന്ദ്രങ്ങളിലേക്ക് അയച്ചകൊടുത്തതും ഈ സാറ്റലൈറ്റുകളാണ്.

ഉദാഹരണത്തിന് ഇന്‍സാറ്റ്3DR കേരളത്തിന്റെ തീരപ്രദേശത്തെ താപനിലയേയും ഹ്യൂമിഡിറ്റിയേയും കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുമ്പോള്‍, റിസോര്‍സ്സാറ്റ്, കാര്‍ട്ടോസാറ്റ് എന്നിവ പ്രളയ ബാധിത പ്രദേശങ്ങളുടെ തത്സമയ ഹൈറെസൊല്യൂഷന്‍ ചിത്രങ്ങള്‍ അയച്ച് രക്ഷാപ്രവര്‍ത്തനത്തിന് കരുത്തേകി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it