5 ജി ബാന്‍ഡ് ലേലം ഇക്കൊല്ലം; പ്രാഥമിക നടപടിക്കു തുടക്കം

5 ജി ഉള്‍പ്പെടെ വിവിധ ബാന്‍ഡുകളിലെ ലേലം ഈ വര്‍ഷാവസാനത്തോടെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇ-ലേലത്തിന്റെ നടത്തിപ്പു ചുമതല ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി) ക്ഷണിച്ചു.

ആര്‍എഫ്പി സംബന്ധിച്ച് ബിഡ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 25 ആയിരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.
700 , 800 , 900 , 1800 , 2100 , 2300 , 2500 , 3300-3600 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളില്‍ സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രത്യേകം പ്രഖ്യാപിക്കും.ലേല നടത്തിപ്പിനുള്ള ഏജന്‍സിയുടെ നിയമനത്തിന് 60-90 ദിവസം വരെ സമയമെടുക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍.എസ്.മാത്യൂസ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it