5 ജി സ്‌പെക്ട്രം ലേലം ഉടനെന്ന് ടെലികോം മന്ത്രി

രാജ്യത്തെ 5 ജി സ്‌പെക്ട്രത്തിന്റെ ലേലം വൈകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്

രാജ്യത്തെ 5 ജി സ്‌പെക്ട്രത്തിന്റെ ലേലം വൈകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്. വിലനിലവാരം ഉള്‍പ്പെടെ ഇതു സംബന്ധിച്ച നയം തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ലേലം നടക്കും. തികച്ചും ന്യായമായും സുതാര്യവുമായ രീതിയിലാകും 5ജി ലേല നടപടികള്‍ നടപ്പാക്കുകയെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

സ്പെക്ട്രത്തിന്റെ വില പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു.മെത്തം 8,293.95  മെഗാഹെര്‍ട്‌സ് എയര്‍ വേവുകളാണ് ലേലത്തിന് വയ്ക്കുന്നത്. 5.86 ലക്ഷം കോടി രൂപയാണ് ഇതിന്റെ ആകെ ബേസ് നിരക്ക്. 1  മെഗാഹെര്‍ട്‌സ് 5ജി എയര്‍വേവിന് 492 കോടി രൂപയാണ് ടെലികോം മന്ത്രാലയത്തിന്റെ ബേസ് നിരക്ക്. വില്‍പ്പനയ്ക്കായി മിനിമം 20  മെഗാഹെര്‍ട്‌സ് ഉളള ബ്ലോക്കുകളായാണ് സ്‌പെക്ട്രം ലഭിക്കുക. അതായത് 20 മെഗാഹെര്‍ട്‌സ് ഉളള ബ്ലോക്കിന് 10,000 കോടി നിരക്ക് വരും. 100 മെഗാഹെര്‍ട്‌സ് ഉളള ബ്ലോക്കിന് 50,000 കോടി ആകും ഏകദേശ വില.

LEAVE A REPLY

Please enter your comment!
Please enter your name here