ആന്‍ഡ്രോയിഡ് ഫോണ്‍ ക്യാമറകളിലെ സുരക്ഷാ വീഴ്ച കണ്ടെത്തി

വിവിധ ബ്രാന്റുകളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളിലുള്ള ക്യാമറ ആപ്ലിക്കേഷനുകളില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ചെക്ക്മാര്‍ക്സ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം കണ്ടെത്തി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഹാക്കിംഗ് ചെറുക്കാന്‍ ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ പിക്സല്‍ 2 എക്സ്എല്‍, പിക്സല്‍ 3 ഫോണുകളിലെ ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷനില്‍ നടത്തിയ പരിശോധനയില്‍ ഒന്നിലധികം സുരക്ഷാ പഴുതുകളാണ് കണ്ടെത്തിയത്. അതിന് ശേഷം സാംസങിന്റേതുള്‍പ്പടെയുള്ള ഫോണുകളിലെ ക്യാമറാ ആപ്പുകള്‍ പരിശോധിച്ചപ്പോഴും കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന് ഈ പ്രശ്നം.

ഇതുവഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണിലെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. ചിത്രങ്ങളുടെ മെറ്റാഡാറ്റ ഉപയോഗിച്ച് ഉപയോക്താവിന്റെ ലൊക്കേഷനും കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഫോണിലെ സ്റ്റോറേജ് പെര്‍മിഷന്‍ സംവിധാനത്തിന്റെ പരിമിതി മൂലം, ഒരു ആപ്ലിക്കേഷന് സ്റ്റോറേജ് പെര്‍മിഷന്‍ നല്‍കിയാല്‍ ആ ആപ്ലിക്കേഷന്‍ സ്റ്റോറേജിലെ മുഴുവന്‍ ഡേറ്റയിലേക്കും പ്രവേശനം ലഭിക്കുന്നുണ്ട്. ക്യാമറാ ആപ്പില്‍ ലൊക്കേഷന്‍ അനുവദിച്ചാല്‍ ആ വിവരവും ഹാക്കര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും. ആപ്ലിക്കേഷനുകള്‍ യഥാസമയം അപ്ഡേറ്റ് ചെയ്യുകയാണ് ഇത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാനുള്ള സുഗമ മാര്‍ഗ്ഗം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it