രാജ്യത്തെ ഓരോ കംപ്യൂട്ടറും നിരീക്ഷിക്കാൻ 10 ഏജസികൾക്ക് അധികാരം

രാജ്യത്തെ ഓരോ കമ്പ്യൂട്ടറും നിരീക്ഷിക്കാനും ആവശ്യമെങ്കിൽ അതിലെ ഡേറ്റ പിടിച്ചെടുക്കാനും 10 സർക്കാർ ഏജൻസികൾക്ക് അധികാരം നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് വ്യാഴാഴ്ച ഉത്തരവിറക്കിയത്.

ഇന്റലിജൻസ് ബ്യൂറോ, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മു കശ്മീർ, വടക്കു–കിഴക്കൻ മേഖല, അസം), ഡൽഹി പൊലീസ് കമ്മിഷണർ തുടങ്ങിയവർക്കാണ് അധികാരം.

ഐറ്റി ആക്ട് (2000) സെക്ഷൻ 69 (1) പ്രകാരമാണ് ഏജൻസികൾക്ക് ഇതിനുള്ള അനുവാദം നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജൻസികൾക്കു നൽകുന്നത്. നിർമ്മിച്ചതും ട്രാൻസ്മിറ്റ് ചെയ്തതും സ്വീകരിച്ചതും ശേഖരിച്ചു വെച്ചിരിക്കുന്നതുമായ ഏത് വിവരങ്ങളും ഈ ഏജൻസികൾക്ക് നിരീക്ഷിക്കാം.

ചുരുക്കത്തിൽ ഇനിമുതൽ ഫോൺ കോളുകളും ഇമെയിലുകളും മാത്രമല്ല, എല്ലാ കംപ്യൂട്ടറുകളിലും ശേഖരിച്ചിരിക്കുന്ന ഡേറ്റയും ഏജൻസികൾക്കു ആക്സസ് ചെയ്യാം എന്നർത്ഥം.

Gazette MHA

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it