ഫ്‌ളിപ്കാര്‍ട്ടും ആമസോണും സേവനങ്ങള്‍ പുനരാരംഭിക്കുന്നു; എല്ലാ സാധനങ്ങളുടെയും ഡെലിവറി ഏപ്രില്‍ 20 മുതല്‍

നേരത്തെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് മൊബൈല്‍, ലാപ്ടോപ്പ്, ടെലിവിഷന്‍ സെറ്റുകള്‍, മറ്റ് പ്രധാന ഗാഡ്ജെറ്റുകള്‍ പോലുള്ളവ ഓര്‍ഡര്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിച്ചിരുന്നില്ല

-Ad-

രാജ്യത്ത് ലോക്ഡൗണ്‍ മേയ് മൂന്നു വരെ എന്നുള്ളത് നിലനില്‍ക്കുമ്പോളും ഏപ്രില്‍ 20 മുതല്‍ ഫ്‌ളിപ് കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്ക് പൂര്‍ണമായും സേവനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. നിലവില്‍ അവശ്യ വസ്തുക്കള്‍ മാത്രം വിതരണം ചെയ്യാനാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു. എന്നാല്‍ ഈ മാസം 20 മുതല്‍ പഴയതു പോലെ തന്നെ എല്ലാ സാധനങ്ങളും ഡെലിവറി ചെയ്യാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കും. എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ഡെലിവറി നടത്താം എന്തൊക്കെ സാധനങ്ങള്‍ ഡെലിവറി ചെയ്യാം എന്നതൊക്കെ അതാത് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാകും നിശ്ചയിക്കുക.

ഇപ്പോള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ അവശ്യസാധനങ്ങള്‍ മാത്രമാണ് ഡെലിവറി ചെയ്യുന്നത്. സ്‌നാപ് ഡീല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അവശ്യസാധനങ്ങള്‍ക്ക് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നതിനാല്‍ ഇ-കൊമേഴ്സ് ഭീമന്മാര്‍ക്ക് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പുര്‍ണമായും നിറവേറ്റാനാവുന്നില്ല. പുതിയ ഓര്‍ഡറുകള്‍ എടുക്കുന്നതില്‍ നിന്ന് പല കമ്പനികളും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്ത് ഈ സര്‍വീസ് പുനരാരംഭിക്കാനുള്ള എല്ലാ സൗകര്യങ്ങളും നിലവില്‍ വരുന്നതോടെ ചരക്കു നീക്കം സംബന്ധിച്ചുള്ള ആശങ്കകളും ഒരു പരിധി വരെ ഒഴിയും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇ-കൊമേഴ്സ് കമ്പനികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി ലഭിക്കും. ‘ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ അനുമതികള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് അവകാശമുണ്ടെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

-Ad-

നേരത്തെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് മൊബൈല്‍, ലാപ്ടോപ്പ്, ടെലിവിഷന്‍ സെറ്റുകള്‍, മറ്റ് പ്രധാന ഗാഡ്ജെറ്റുകള്‍ പോലുള്ളവ ഓര്‍ഡര്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഏപ്രില്‍ 20 മുതല്‍ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയും. ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് തുടരും.

ഫ്‌ളിപ്കാര്‍ട്ടും ആമസോണും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഏപ്രില്‍ 20 മുതല്‍ ഫ്‌ള്പ്കാര്‍ട്ട് എല്ലാ അനിവാര്യ വസ്തുക്കളുടെയും ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി എല്ലാ സംസ്ഥാനങ്ങളിലെയും പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനം.

‘ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദേശം സ്വാഗതാര്‍ഹമാണ്.’ എന്നിരുന്നാലും രാജ്യമെമ്പാടുമുള്ള ആളുകള്‍ക്ക് അവശ്യ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതമായി വീട്ടില്‍ തന്നെ തുടരാനാകുമെന്ന് ഉറപ്പാക്കുന്നതിനും തൊഴിലാളികളെ ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുകയാണെന്നും ആമസോണ്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here