ആമസോണ്‍ ഫുഡ് ഡെലിവറി ആപ്പ് ദീപാവലിക്ക്; അതിജീവന തന്ത്രം തേടി സൊമാറ്റോ,സ്വിഗ്ഗി

വലിയ ഓഫറുകള്‍ സഹിതം ഭക്ഷ്യ വിതരണ ആപ്ലിക്കേഷന്‍ ഈ ദീപാവലി നാളില്‍ ആരംഭിക്കാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു. പ്രധാന ഹോട്ടല്‍ ഉടമകളും ആമസോണും തമ്മില്‍ ഇതിനുള്ള ചര്‍ച്ച പുരോഗതിയിലാണ്. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ തുടങ്ങിയ ശേഷം മറ്റ് സ്ഥലങ്ങളിലേക്കും ഫുഡ് ഡെലിവറി ആപ് വ്യാപിപ്പിക്കും.

നിലവില്‍ ഭക്ഷ്യ അഗ്രിഗേറ്റര്‍മാരായ സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ ഈറ്റ്‌സ് എന്നിവ ഈടാക്കുന്ന 20-30 ശതമാനത്തിന്റെ സ്ഥാനത്ത് 6-10 ശതമാനം ടേക്ക് റേറ്റ് (കമ്മീഷന്‍) ആണ് ഇ കൊമേഴ്‌സ് ഭീമന്‍ ആയ ആമസോണ്‍ ഉദ്ദേശിക്കുന്നതെന്നാണു സൂചന. വിലയിളവ്, ക്യാഷ്ബാക് തുടങ്ങിയ വന്‍ ഓഫറുകളുമുണ്ടാകും.

ചില്ലറവ്യാപാരത്തിനും ഫുഡ് ഡെലിവറിക്കും അനുയോജ്യമായ വലിയ മാര്‍ക്കറ്റായാണ് ഇന്ത്യയെ ആമസോണ്‍ കാണുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയിലേക്ക് ആമസോണ്‍ കടന്നുവരുന്നതു മൂലമുണ്ടാകുന്ന വെല്ലുവിളി ചെറുക്കാന്‍ തന്ത്രങ്ങള്‍ തേടിത്തുടങ്ങി സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്‌സ് തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകള്‍. വിശാലമായ റീട്ടെയില്‍ ഡെലിവറി ശൃംഖല നിലവിലുണ്ടെന്നതാണ് ആമസോണിന്റെ അധികബലം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it