ആമസോണ്‍ പ്രൈം ഡേ സെയ്‌ലില്‍ ഏറ്റവും ലാഭത്തോടെ സാധനങ്ങള്‍ വാങ്ങണോ? ഇക്കാര്യങ്ങള്‍ അറിയാം

കൊറോണ പ്രതിസന്ധികള്‍ക്കിടയിലും ഓണ്‍ലൈന്‍ വില്‍പ്പന തകര്‍ക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ആപ്പുകളുടെ ഓഫര്‍ സെയിലുകളും ആരംഭിക്കുകയാണ്. 2020 ലെ ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്ന് (ഓഗസ്റ്റ് 6) ആരംഭിച്ചിരിക്കുകയാണ്. ആമസോണിന്റെ ഈ വാര്‍ഷിക വില്‍പ്പന കമ്പനിയുടെ സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും ഒരേ സമയത്ത് ആയിരിക്കില്ല എന്നു മാത്രം. ആമസോണിന്റെ പ്രൈം ഡേ 2020 സെയിലില്‍ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
കുറച്ച് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പ്രൈം ഡേ സെയിലില്‍ മികച്ച ലാഭത്തില്‍ നിരവധി സാധനങ്ങള്‍ വാങ്ങാം. ഇതാ ഇവ ശ്രദ്ധിക്കൂ.

ഓണം അടുത്തത് കൊണ്ടും കടയില്‍ പോയി സാധനം വാങ്ങാനുള്ള സാഹചര്യം ഇല്ലാത്തതിനാലും ആമസോണ്‍ പ്രൈം ഡേ 2020 വില്‍പ്പനയില്‍ സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്ന് പോകാനുള്ള സാധ്യതയുണ്ട്. പ്രൈം ഡേ 2020 വില്‍പ്പനയിലെ മികച്ച ഡീലുകള്‍ മിക്കതും വേഗത്തില്‍ തീരും. അതുകൊണ്ട് തന്നെ പെട്ടെന്ന് സാധനങ്ങള്‍ വാങ്ങേണ്ടതുണ്ട്. ആദ്യം തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വിഷ് ലിസ്റ്റില്‍ ചേര്‍ക്കുക.

ഓഗസ്റ്റ് ആറിനും ഏഴിനും മാത്രമേ പ്രൈം ഡേ ഓഫറുകള്‍ ലഭ്യമാകുകയുള്ളു എന്നതിനാല്‍ തന്നെ വില്‍പ്പനയ്ക്ക് മുമ്പായി വിഷ് ലിസ്റ്റില്‍ ഉല്‍പ്പന്നം ചേര്‍ക്കുന്നത് വഴി കിഴിവിന്റെ ഒരു ട്രാക്ക് സൂക്ഷിക്കാന്‍ നിങ്ങളെ സഹായിക്കും. കൂടാതെ ആ ഉല്‍പ്പന്നം പ്രൈം ഡേ 2020 വില്‍പ്പനയുടെ ഭാഗമാണെങ്കില്‍ ആമസോണിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഒരു അറിയിപ്പ് ലഭിക്കുകയും ചെയ്യും. സെയില്‍ തീരും മുമ്പ് ഓര്‍ത്ത് വാങ്ങാന്‍ ഇത് സഹായകമാകും.

നോ-കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍, ആമസോണ്‍ പേ ക്യാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിങ്ങനെ ഉള്ള ഓഫറുകള്‍ ശ്രദ്ധിച്ച് കാറ്റഗറി നോക്കി വാങ്ങാം. ആമസോണിന്റെ പ്രൈം ഡേ സെയില്‍ ഇവന്റ് കമ്പനിയുടെ പ്രൈം വരിക്കാര്‍ക്ക് മാത്രമുള്ളതാണ്. നിങ്ങള്‍ ഇതിനകം സൈന്‍ അപ്പ് ചെയ്തിട്ടില്ലെങ്കില്‍, അതിനായി സൈന്‍ അപ്പ് ചെയ്യണം.

ആമസോണ്‍ പ്രൈം അംഗത്വത്തിന് പ്രതിവര്‍ഷം 999 രൂപയും പ്രതിമാസം 129 രൂപയുമാണ് നിരക്ക്. വാര്‍ഷിക അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇലക്ട്രോണിക് ഐറ്റംസ് വാങ്ങുന്നവര്‍ക്ക് ഒരു മാസത്തെ പാക്ക് വാങ്ങുന്നതാണ് നല്ലത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it