50 ഫോണുകളിലേക്ക്  ആൻഡ്രോയിഡ് 9 പൈ എത്തുന്നു

ഓറിയോയ്ക്കുശേഷം വലിയ മാറ്റങ്ങളുമായി എത്തുന്ന ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 9 പൈ കൂടുതൽ സ്മാർട്ട് ഫോണുകളിലേക്ക്.

തുടക്കത്തിൽ ഗൂഗിൾ പിക്‌സൽ ഫോണുകളിൽ മാത്രമായിരുന്നു ഇവ ലഭ്യമാക്കിയിരുന്നത്. ഇനി 50 സ്മാർട്ട് ഫോണുകളിലേക്ക് 9 പൈ അപ്ഡേറ്റ് എത്തും.

നിര്‍മിത ബുദ്ധി ഏറെ പ്രയോജനപ്പെടുത്തിയാണ് പുതിയ ആന്‍ഡ്രോയ്ഡ് പൈ രൂപപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഡിജിറ്റല്‍ അസിസ്റ്റന്റായ ഗൂഗിള്‍ അസിസ്റ്റന്റിനെ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ ഉത്തരങ്ങള്‍ ലഭിക്കുന്ന രീതിയിലും കൈ ഉപയോഗിക്കാതെ പരമാവധി നിയന്ത്രിക്കാവുന്ന തരത്തിലും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഗൂഗിള്‍.

ആന്‍ഡ്രോയ്ഡ് 9 പൈ ലഭ്യമാകുന്ന ഫോണുകൾ

സാംസംഗ്‌

സാംസംഗ്‌ ഗാലക്‌സി S9, ഗാലക്‌സി S9 പ്ലസ്, ഗാലക്‌സി നോട്ട് 9, ഗാലക്‌സി നോട്ട് 8, ഗാലക്‌സി S8, ഗാലക്‌സി S8 പ്ലസ്.

എച്ച്എംഡി ഗ്ലോബൽ

നോക്കിയ 6.1 പ്ലസ്, നോക്കിയ 6.1, നോക്കിയ 7.1, നോക്കിയ 7 പ്ലസ് എന്നിവയ്ക്ക് ഒക്ടോബറിൽ തന്നെ അപ്ഗ്രേഡ് ലഭിക്കും. നോക്കിയ 8, നോക്കിയ 8 സിറോകോ എന്നിവയ്ക്ക് നവംബറിലും.

ക്രമേണ, നോക്കിയ 3.1, നോക്കിയ 3, നോക്കിയ 1, നോക്കിയ 5, നോക്കിയ 5.1, നോക്കിയ 6, നോക്കിയ 8, നോക്കിയ 2.1, നോക്കിയ 2 എന്നീ മോഡലുകൾക്കും ലഭ്യമാകും.

വൺ പ്ലസ്

വൺ പ്ലസ് 5, വൺ പ്ലസ് 3T, വൺ പ്ലസ് 3, വൺ പ്ലസ് 5T എന്നീ മോഡലുകൾക്ക് അപ്ഗ്രേഡ് ലഭിക്കും. വൺ പ്ലസ് 6 ൽ പൈ ഉണ്ട്. വരാനിരിക്കുന്ന വൺ പ്ലസ് 6T ആന്‍ഡ്രോയ്ഡ് 9 പൈയോടുകൂടിയായിരിക്കും വിപണിയിൽ ഇറങ്ങുക.

ഹോണർ

ഹോണർ 8X, ഹോണർ 10, ഹോണർ പ്ലേ, ഹോണർ വ്യൂ 10 എന്നിവയ്ക്ക് രണ്ട് മാസത്തിനുള്ളിൽ ഇത് ലഭ്യമാകും.

ബ്ലാക്ക്ബെറി

ബ്ലാക്ക്ബെറി കീ2 ഫോണിൽ പുതിയ പൈ ലഭ്യമാകും.

എച്ച് ടി സി

എച്ച്ടിസി U11 പ്ലസ്, എച്ച്ടിസി U12 പ്ലസ്, എച്ച്ടിസി U11 എന്നിവയിൽ അടുത്ത മാസം ലഭ്യമാകും.

മോട്ടറോള

മോട്ടോ X4, മോട്ടോ G6, മോട്ടോ G6 പ്ലസ്, മോട്ടോ G6 പ്ലേ, മോട്ടോ Z2 ഫോഴ്‌സ്, മോട്ടോ Z2 പ്ലേ, മോട്ടോ Z3, മോട്ടോ Z3 പ്ലേ, മോട്ടോ വൺ പവർ.

സോണി

സോണി എക്‌സ്‌പീരിയ XA2, എക്‌സ്‌പീരിയ XA2 അൾട്രാ, എക്‌സ്‌പീരിയ XZ1, എക്‌സ്‌പീരിയ XZ2, എക്‌സ്‌പീരിയ XZ2 പ്രീമിയം, എക്‌സ്‌പീരിയ XZ1 കോംപാക്ട്, എക്‌സ്‌പീരിയ XZ കോംപാക്ട്, എക്‌സ്‌പീരിയ XZ പ്രീമിയം.

ഹ്വാവേ

ഹ്വാവേ P20 പ്രോ, ഹ്വാവേ P20, മേയ്റ്റ് 10, മേയ്റ്റ് 10 പ്രോ

കൂടുതൽ വായിക്കാം: ആൻഡ്രോയിഡ് 9 പൈ എത്തി: ഇനി നമ്മുടെ ഫോൺ അടിമുടി മാറും

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it