'കേറി വാടാമക്കളെ', ഇതാണ് നമ്മള്‍ കാത്തിരുന്ന ഐഫോണ്‍ 14, കിടിലന്‍ ആണിത്!

ഏറെ നാളത്തെ കാത്തിപ്പിനു ശേഷം ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് എത്തി. ഇ-സിം സൗകര്യം, 5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവ അടങ്ങുന്ന ഫോണ്‍ ഒന്നിലധികം നമ്പറുകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുന്നു. ഫോണ്‍ റേഞ്ചിന് പുറത്തായിരിക്കുമ്പോള്‍ സഹായം ലഭിക്കുന്നതിന് പുതിയ എമര്‍ജന്‍സി ഫീച്ചറും ഇതിലുണ്ട്.

എമർജൻസി സേവനങ്ങള്‍ക്കായി ഒരു സാറ്റലൈറ്റിലേക്ക് കണക്റ്റുചെയ്യാന്‍ പുതിയ എമര്‍ജന്‍സി എസ്ഒഎസ് ആണ് ഇതിനായുള്ളത്. സാറ്റലൈറ്റ് റിസപ്ഷനിലൂടെ ഉടൻ തന്നെ പ്രതികരണം ലഭിക്കും.

ആക്റ്റിവേറ്റ് ചെയ്താല്‍ ലൊക്കേഷന്‍ ഷെയറിംഗ് നടത്തുന്ന സാറ്റലൈറ്റ് 'ഫൈന്‍ഡ് മൈ' അലേര്‍ട്ടുകള്‍ iPhone 14 നൊപ്പം രണ്ട് വര്‍ഷത്തേക്ക് സൗജന്യമായി ലഭ്യമാണ്. നവംബര്‍ മുതല്‍ യുഎസിലും കാനഡയിലും മാത്രമാണ് ഈ ഫീച്ചറുകള്‍ ലഭിക്കുക.

ഐഫോണ്‍ 14ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളതെങ്കില്‍ ഐഫോണ്‍ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും അധികം ബാറ്ററി ലൈഫുള്ള ഐ ഫോണാണ് ഇവ. ഒഎല്‍ഇഡി സൂപ്പര്‍ റെറ്റിന എക്‌സ് ഡി ആര്‍ ഡിസ്‌പ്ലെയുണ്ട് പുതിയ ഫോണില്‍. കൂടാതെ ആപ്പിള്‍ സെറാമിക് ഷീല്‍ഡിന്റെ സൂരക്ഷയും.

ക്യാമറ

48 മെഗാ പിക്‌സലില്‍ മാക്രോ, മൈക്രോ, ന്യൂ ഫ്‌ളാഷ്, തുടങ്ങി എല്ലാവിധ ഫീച്ചേഴ്‌സും ഒന്നിക്കുന്നതാണ് പുതിയ 14 ഐഫോണും ഐഫോണ്‍ പ്രോയും. മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, ബ്ലൂ, പര്‍പ്പിള്‍, റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ പുതിയ ഫോണ്‍ ലഭിക്കും.

എ15 ചിപ്പ് സെറ്റാണ് പുതിയ ഫോണിനുമുള്ളത്. കൂടുതല്‍ മികച്ച ജിപിയു ഗെയിമിംഗ് മികച്ചതാക്കുന്നു. OLED ഡിസ്പ്ലേ, 1200nits പീക്ക് ബ്രൈറ്റ്‌നെസ്, ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട്, അഞ്ച് കളര്‍ ഓപ്ഷനുകള്‍ എന്നിവയുമായാണ് ഐഫോണ്‍ 14 വരുന്നത്. ഐഫോണ്‍ 14 ഉം ഐഫോണ്‍ 14 പ്ലസും Apple A15 Bionic SoC ആണ് നല്‍കുന്നത്.

14 പ്രോ

രണ്ടു വേരിയന്റുകളിൽ ആണ് ഇത് വരുന്നത്. മിനി നോച്ച് എന്ന ഡൈനാമിക് ഐലൻഡുമായിട്ടാണ് ഐഫോൺ 14 എത്തിയത്. ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും ഐഫോൺ 14 പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ്. ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലെയും ഐഫോൺ 14 പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലെയുമാണ്. ആദ്യമായി ഓൾവേയ്സ് ഓണ്‍ ഡിസ്പ്ലെ ഐഫോണിൽ വന്നിരിക്കുന്നു. സ്‌പേസ് ബ്ലാക്ക്, സിൽവർ, ഗോൾഡ്, പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമായേക്കും.

ലോഞ്ച് പ്രൈസ് വിദേശവിപണികളില്‍

ഇതുവരെയുള്ള ഐഫോണുകളില്‍ ഏറ്റവും മികച്ചത് ഇതാണ് എന്നാണു ഫീച്ചറുകള്‍ വെളിവാക്കുന്നത്.799 ഡോളറില്‍ ആരംഭിക്കുന്നതാണ് ഐഫോണ്‍ 14ന്റെ വില എന്നാണ് ലോഞ്ച് ഇവന്റിലെ വിവരം. ഐഫോണ്‍ 14 പ്ലസിന് 899 ഡോളര്‍ ആണ് വില. സെപ്റ്റംബര്‍ 9 ന് ഫോണുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. ഐഫോണ്‍ 14 സെപ്റ്റംബര്‍ 16 ന് വില്‍പനയ്ക്കെത്തും. പ്ലസ് വേരിയന്റ് ഒക്ടോബര്‍ 16 ന് ലഭ്യമാകും.


കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐഫോണ്‍ 14 എത്തി, ആപ്പിള്‍ വാച്ച് സീരീസ് 8, എയര്‍പോഡ്‌സ് പ്രോ 2 എന്നിവയും

വീഡിയോ കാണാം ചുവടെ....


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it