ഐഫോണ്‍ 11 നൊപ്പം എയര്‍പോഡ് സൗജന്യം; ദീപാവലി ഓഫറുമായി ആപ്പിള്‍ ഇന്ത്യ

ആപ്പിള്‍ സ്റ്റോറില്‍ ഒക്ടോബര്‍ 17 മുതലാണ് ഓഫര്‍, ഡിസ്‌കൗണ്ട് വിലയായ 53,400 രൂപയ്ക്ക് ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് 14,900 രൂപ വിലയുള്ള എയര്‍പോഡ് സൗജന്യമായി ലഭിക്കും

Apple India offers free Apple Airpods on purchase of iPhone 11
-Ad-

ഐഫോണ്‍ 11 നൊപ്പം സൗജന്യ എയര്‍പോഡുമായി ആപ്പിള്‍ ഇന്ത്യ. ഡിസ്‌കൗണ്ട് വിലയായ 53,400 രൂപയ്ക്ക് ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് 14,900 രൂപ വിലയുള്ള എയര്‍പോഡ് സൗജന്യമായി ലഭിക്കും.
ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക ഓഫര്‍ ഒക്ടോബര്‍ 17 മുതല്‍ ലഭ്യമാകുമെന്നാണ് ആപ്പിള്‍ സ്റ്റോറിന്റെ നോട്ടിഫിക്കേഷനില്‍ പറയുന്നത്. ലഭ്യത ആശ്രയിച്ചിരിക്കും ഓഫര്‍ എന്ന് ആപ്പിള്‍ ഡിസ്‌ക്ലൈമര്‍ നല്‍കിയിട്ടുണ്ട്.

സെപ്റ്റംബറിലാണ് ആപ്പിള്‍ അവരുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചത്. ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കും.
പുതിയ സ്റ്റോര്‍ തുടങ്ങിയതോടെ ഇ-കൊമേഴ്‌സിലെ മറ്റ് വമ്പന്‍മാരായ ആമസോണ്‍ ഡോട്ട് ഇന്‍ ഫ്‌ളിപ് കാര്‍ട്ട് എന്നിവയോടാണ് ആപ്പിള്‍ മത്സരത്തിനിറങ്ങുന്നത്. ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

ആമസോണും ഫ്‌ളിപ് കാര്‍ട്ടും അവരുടെ മെഗാ സെയ്ല്‍ പദ്ധതികളുടെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച കിഴിവുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി 50000 രൂപയില്‍ താഴെ വിലയിലാണ് ഐഫോണ്‍ 11 ലഭ്യമാക്കുക.

-Ad-

അതേ സമയം ഐഫോണ്‍ 11 ന്റെ അടിസ്ഥാന മോഡലിന് 68,300 രൂപയാണ് ആപ്പിള്‍ സ്റ്റോറില്‍ യഥാര്‍ത്ഥ വില. 128 ജിബി, 256 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 73,600 രൂപ, 84,100 രൂപ എന്നിങ്ങനെയാണ് വില.
ആപ്പിള്‍ സ്റ്റോറില്‍ ഐപാഡിന്റെ വില 14,900 രൂപയാണ്. വയര്‍ലെസ് ചാര്‍ജിംഗ് കേസുള്ളതാണെങ്കില്‍ 18,900 രൂപ. എയര്‍പോഡ് പ്രോയ്ക്ക് 24,900 രൂപ നല്‍കേണ്ടി വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here