ആപ്പിളിന്റെ പുതിയ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണ്‍ വരുന്നു, സോനോസും പോരാട്ടത്തിന്

സ്മാര്‍ട്ട് സ്പീക്കര്‍ മേഖലയില്‍ നിന്ന് പ്രീമിയം ഹെഡ്‌ഫോണ്‍ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി സോനോസ്. ഒപ്പം ആപ്പിള്‍ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണുകളും അവതരിപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍.

എന്തായാലും ബോസ്, സോണി തുടങ്ങി പ്രീമിയം ഹെഡ്‌ഫോണ്‍ മേഖലയിലുള്ള കമ്പനികള്‍ക്ക് കടുത്ത മല്‍സരമായിരിക്കും ഈ രണ്ട് മോഡലുകളുടെ വരവ് സൃഷ്ടിക്കുന്നത്.

സോനോസിന്റെ അസാമാന്യമായ ഓഡിയോ ക്വാളിറ്റി ഇതിലും പ്രതീക്ഷിക്കാം. 300 ഡോളറോ അതിന് മുകളിലോ വില വരുന്ന ഹെഡ്‌ഫോണ്‍ അടുത്ത വര്‍ഷത്തോടെ സോനോസ് അവതരിപ്പിക്കും. സോനോസിന്റെ ഏറ്റവും പുതിയ സ്പീക്കറുകളെപ്പോലെ തന്നെ അനേകം സ്മാര്‍ട്ട് അസിസ്റ്റന്റുകള്‍ പിന്തുണയ്ക്കാന്‍ സാധിക്കുന്നതായിരിക്കും പുതിയ ഹെഡ്‌ഫോണ്‍.

എന്നാല്‍ ഹെഡ്‌ഫോണ്‍ മേഖലയില്‍ സോനോസിന് നിലവില്‍ അനുഭവസമ്പത്തില്ലെന്നത് ആപ്പിളിനെ തുണച്ചേക്കും. ലോകത്തിലെ ഏറ്റവും ഉപയോഗിക്കപ്പെട്ട ഹെഡ്‌ഫോണ്‍ ബ്രാന്‍ഡാണ് ആപ്പിളിന്റേത്. ശക്തമായ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, മാനുഫാക്ചറിംഗ് അനുഭവസമ്പത്തും ആപ്പിളിനെ തുണച്ചേക്കും. എന്തായാലും പ്രീമിയം ഹെഡ്‌ഫോണ്‍ വിപണിയിലെ പൊരിഞ്ഞ പോരാട്ടം കാത്തിരുന്ന് കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it