ഐഫോൺ ടെൻ, എസ്ഇ നിർത്തലാക്കുന്നെന്ന് റിപ്പോർട്ട്; ആപ്പിളിന് ഇതെന്തുപറ്റി? 

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോഡലുകളായ ഐഫോൺ എസ്ഇ, ഐഫോൺ ടെൻ എന്നിവ നിർത്തലാക്കുമെന്ന് റിപ്പോർട്ട്.

ബ്ലൂ ഫിൻ എന്ന ഗവേഷണ സ്ഥാപനം നിക്ഷേപകർക്ക് നൽകിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കമ്പനി പുറത്തിറക്കാൻ പോകുന്ന പുതിയ ഹാൻഡ്സെറ്റുകൾക്ക് ഇപ്പോഴേ ആവശ്യക്കാർ മുന്നോട്ട് വരുന്നുണ്ട്. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനാണ് നിലവിലുള്ള മോഡലുകൾ ഒഴിവാക്കുന്നത്. ഐഫോൺ 9, ഐഫോൺ 11, ഐഫോൺ 11 പ്ലസ് എന്നിങ്ങനെയായിരിക്കും പുതിയ മോഡലുകൾ എന്ന് റിപ്പോർട്ട് പറയുന്നു.

ഐഫോൺ എസ്ഇ, ടെൻ എന്നിവ അവതരിപ്പിച്ചതിന് ശേഷം പഴയ ഐഫോൺ ഉപേക്ഷിച്ച് പുതിയ മോഡൽ വാങ്ങുന്നവരുടെ എണ്ണം തീരെ കുറഞ്ഞെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന വിലയും മുൻപത്തെ ഫോണിനേക്കാൾ വലിയ മാറ്റങ്ങൾ ഇല്ലാതിരുന്നതും ഇതിന് കാരണമായി പറയപ്പെടുന്നു.

എന്നാൽ രണ്ട് ഫോണുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് കമ്പനിയുടെ വാദം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it