വീട്ടിൽ തന്നെ ഇ.സി.ജി നോക്കാം, ആപ്പിളിന്റെ പുതിയ വാച്ചുണ്ടെങ്കിൽ

ആശുപത്രിൽ പോകാതെ തന്നെ ഇ.സി.ജി (electrocardiogram) പരിശോധിക്കാനുള്ള സൗകര്യവുമായി ആപ്പിള്‍ വാച്ച് സീരിസ് 4.

വാച്ചിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക്കൽ ഹാർട്ട് സെൻസറിലൂടെയാണ് ഇത് സാധ്യമാവുക. ഈ ഉപകരണം ഹൃദയമിടിപ്പിന്റെ ഇലക്ട്രിക്കൽ ആക്ടിവിറ്റി അളക്കും.

ഹൃദയമിടിപ്പ് കുറഞ്ഞാലും ഹൃദയതാളത്തില്‍ എന്തെങ്കിലും അസാധാരണത്വമുണ്ടായാലും വാച്ച് മുന്നറിയിപ്പ് നൽകും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ഈ ഉൽപ്പന്നത്തിന് ലഭിച്ചിട്ടുണ്ട്.

മാത്രമല്ല, നിങ്ങൾ നിലത്ത് വീഴുകയോ അബോധാവസ്ഥയിലാകുകയോ ചെയ്താൽ സഹായമഭ്യർത്ഥിക്കാനും ഈ വാച്ചിന് കഴിയും. നിങ്ങൾ ഒരു മിനിട്ടോളം നിശ്ചലരായിരുന്നാൽ ഇതിന് അറിയാൻ സാധിക്കും. ഉടനെ വാച്ചിൽ നിന്ന് എമർജൻസി കാൾ പോകും.

പഴയ മോഡലില്‍നിന്ന് 30 ശതമാനം വലുപ്പം കൂടിയ സ്‌ക്രീന്‍, വേഗമേറിയ 64 ബിറ്റ് ഡ്യുവല്‍ കോര്‍ പ്രോസസര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ഇന്ത്യൻ വിപണിയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിപിസ്-ഒൺലി നോൺ-സെല്ലുലാർ മോഡലിന്റെ യുഎസിലെ വില 399 ഡോളര്‍ (ഏകദേശം 28,700 രൂപ). ജിപിസ്+സെല്ലുലാർ മോഡൽ 499 ഡോളര്‍ (ഏകദേശം 35,895 രൂപ).

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it