ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ചാറ്റ് ചെയ്യണോ; ഈ ആപ്പുകള്‍ ഉപയോഗിച്ചോളൂ

നെറ്റ് ബാലന്‍സ് തീരുകയോ സിഗ്നല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കുടുങ്ങിപ്പോകുകയും ചെയ്താലും പ്രിയപ്പെട്ടവരുമായി സംസാരിക്കാനും ചാറ്റ് ചെയ്യാനുമിതാ നിങ്ങളെ ചില ആപ്പുകള്‍ സഹായിക്കും. ആന്‍ഡ്രോയ്ഡിലും ഐഓഎസിലും ഇ്ന്റര്‍നെറ്റില്ലാതെ ചാറ്റ് ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ചില ആപ്പുകളാണിവിടെ പറയുന്നത്.

ഫയര്‍ ചാറ്റ്

നെറ്റ് ഇല്ലെങ്കിലും ബ്ലൂടൂത്ത് കണ്ക്ടിവിറ്റി ഉപയോഗിച്ച് അടുത്തള്ളവരുമായി ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പാണ് ഫയര്‍ ചാറ്റ്. ഇത് പൊതുവെ അടുത്തുള്ള ഒരേ ഫ്‌ളാറ്റ്, ഓഫീസിലൊക്കെ ഉള്ളവര്‍ തമ്മിലാണ് പ്രയോജനകരം. അതേസമയം ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ ലോകത്തിലെ എവിടെയുള്ളവരുമായും ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാം. ആന്‍ഡ്രോയ്ഡ്, ഐഒഎസിലും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിഡ്ജ്ഫൈ

വിദേശയാത്രാവേളകളിലും ഇന്റര്‍നെറ്റില്ലാതെ ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്ഫൈ. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇത് വളരെയധികം ഉപകരിക്കുന്നു. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡില്‍ ഇട്ടാല്‍ രണ്ടുപേര്‍ തമ്മില്‍ ആശയവിനിമയം നടത്താം. വൈ-ഫൈ ഉണ്ടെങ്കില്‍ ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതില്‍ അയക്കുന്ന മെസേജുകള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും കാണാന്‍ സാധിക്കും. ഐഒഎസിലും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിയര്‍

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സമയങ്ങളില്‍ ബ്ലുടൂത്ത്,വൈ-ഫൈ എന്നിവ ഉപയോഗിച്ച് കണക്ട് ചെയ്യാന്‍ സാധിക്കുന്ന ആപ്പാണ് ബ്രിയര്‍. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാവുമ്പോള്‍ ടോര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ അയക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതവുമായിരിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസിലും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു.

വോജര്‍

ഇന്റര്‍നെറ്റില്ലാതെ വോയ്‌സ് കോളുകള്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണ് വോജര്‍. ഫോണ്‍ബുക്ക് ആവശ്യമില്ലാത്ത ഈ ആപ്പ് ഉപയോഗിക്കാന്‍ വൈഫൈ, ബ്ലൂടൂത്ത്,മൈക്രോഫോണ്‍ ക്യാമറ എന്നിവയുടെ പെര്‍മിഷന്‍ ആവശ്യമാണ്. ഐഒഎസിലും കിട്ടും.

സിഗ്‌നല്‍ ഓഫ് ലൈന്‍

ഇന്റര്‍നെറ്റോ,ലോക്കല്‍ നെറ്റ്വര്‍ക്കോ ഇല്ലാത്ത സാഹചര്യങ്ങളില്‍ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വൈ-ഫൈ ഉപയോഗിച്ച് ചാറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്പാണ് സിഗ്‌നല്‍ ഓഫ് ലൈന്‍. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ. എന്നിവ വൈ-ഫൈയിലൂടെ കൈമാറാം. ഐഓഎസില്‍ ലഭിക്കില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it