നിങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമോ? ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പറയും

ഇസിജി ടെസ്റ്റില്‍ നിന്ന് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏത് രോഗങ്ങള്‍ കൊണ്ടും മരിക്കാനുള്ള സാധ്യതകള്‍ നിങ്ങള്‍ക്കുണ്ടോയെന്ന് പ്രവചിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യ നിലവില്‍ വന്നു.

ഗവേഷകര്‍ 1.77 മില്യണ്‍ ഇസിജി റിസല്‍റ്റുകള്‍ പരിശോധിച്ചുകഴിഞ്ഞു. കൂടാതെ നാല് ലക്ഷത്തോളം രോഗികളുടെ മറ്റു മെഡിക്കല്‍ റെക്കോര്‍ഡുകളും വിശകലനം ചെയ്തതില്‍ നിന്ന് ഈ സാങ്കേതികവിദ്യക്ക് മരണം പ്രവചിക്കാന്‍ സാധിച്ചു. പെന്‍സില്‍വാനിയയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇതിന് പിന്നില്‍.

ഇസിജി സിഗ്നലുകള്‍ നേരിട്ട് വിശകലനം ചെയ്ത ന്യൂറല്‍ നെറ്റ് വര്‍ക് മോഡലിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കാര്‍ഡിയോളജിസ്റ്റുകള്‍ നോര്‍മല്‍ ആണെന്നുപറഞ്ഞ ചില രോഗികളുടെ ഇസിജി റിപ്പോര്‍ട്ടുകളില്‍ പോലും ഈ സാങ്കേതികവിദ്യ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മരണം പ്രവചിച്ചു. ഭാവിയില്‍ ഇസിജി റിപ്പോര്‍ട്ടുകളെ വ്യാഖ്യാനിക്കുന്ന രീതി തന്നെ മാറ്റമുണ്ടാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് മനുഷ്യനെ ചികില്‍സിക്കുന്ന രീതി വരും നാളുകളില്‍ സാധാരണമാകുമെന്ന സൂചനയാണിത് തരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it