മികവില്‍ മുന്നിട്ടു തന്നെ; 20,000 രൂപയിൽ താഴെയുള്ള 5 സ്മാര്‍ട്ട് ഫോണുകള്‍

സാംസങ് മുതല്‍ ഷവോമി വരെ എല്ലാ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും ഇന്ത്യയിലെ ഇടത്തര വരുമാനക്കാര്‍ക്കായി പുതിയ ഫോണുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായില്ല. ഒടുവിലാണ് റിയല്‍മി എക്സുമായി റിയല്‍മിയും ഒപ്പം ചേര്‍ന്നത്.

മികച്ച നിലവാരവും വലിയ ഡിസ്പ്ലേകളും 48 മെഗാപിക്‌സല്‍ വരെ റെസല്യൂഷനോടുകൂടിയ മെച്ചപ്പെട്ട ക്യാമറകളും കൂടുതല്‍ സ്ഥിരതയുള്ള പ്രോസസ്സറുകളും സഹിതം 20,000 രൂപയില്‍ താഴെയുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനാകുമെന്ന് ഇടത്തര വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് വ്യക്തമായിക്കഴിഞ്ഞു.

20,000 രൂപയില്‍ താഴെയുള്ള ഇന്ത്യയിലെ മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍:

റിയല്‍മി എക്‌സ്

റിയല്‍മിയില്‍ നിന്നുള്ള ആദ്യത്തെ പ്രീമിയം ഫോണാണ് റിയല്‍മി എക്‌സ്. വില 16,999 രൂപയില്‍ ആരംഭിക്കുന്നു.ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും പോപ്പ്-അപ്പ് സെല്‍ഫി ക്യാമറയും വാഗ്ദാനം ചെയ്യുന്നു. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ. 48 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ ക്യാമറകള്‍ കൂടാതെ 16 മെഗാപിക്‌സല്‍ പോപ്പ്-അപ്പ് സെല്‍ഫി മൊഡ്യൂള്‍ പ്രത്യേക സവിശേഷതയാണ്. 4 ജിബി റാം 128 സ്റ്റോറേജ് ഉള്ള സ്‌നാപ്ഡ്രാഗണ്‍ 710 എഐഇ മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നു. വില 19,999 രൂപ.

സാംസങ് ഗാലക്സി എം 40

20,000 രൂപയ്ക്ക് താഴെയുള്ള ഇന്ത്യയിലെ മികച്ച സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് സാംസങ് ഗാലക്സി എം 40. ഗാലക്സി എസ് 10 ന്റെ ഇന്‍ഫിനിറ്റി ഓ ഡിസ്പ്ലേ സഹിതമുള്ള സാംസങ് ഗാലക്സി എം 40 നു ശക്തി പകരുന്നത് വിശ്വസനീയമായ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 പ്രോസസറാണ്. 3,500 എം.എഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 32 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഒരു സവിശേഷത.19,990 രൂപയ്ക്ക് ലഭ്യമാണ്.

വിവോ ഇസഡ് 1 പ്രോ

ഇസഡ് 1 പ്രോയിലൂടെയാണ് വിവോ ഒടുവില്‍ ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ഉറപ്പാക്കുന്നത്. 14,990 രൂപയുടെ പ്രാരംഭ വിലയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യം.6.53 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ. ഗാലക്സി എസ് 10 ലേതുപോലെ പഞ്ച്-ഹോള്‍ ക്യാമറ മുന്‍വശത്ത്. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. 5,000 എം.എഎച്ച് ബാറ്ററി. സ്നാപ്ഡ്രാഗണ്‍ 712 പ്രോസസറാണ് ഇതിന്റെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ ഇസഡ് 1 പ്രോയുടെ വില 16,990 രൂപ.

ഷവോമി റെഡ്മി നോട്ട് 7 പ്രോ

സോണി ഐഎംഎക്‌സ് 586 സെന്‍സര്‍ സഹിതം 48 മെഗാപിക്‌സല്‍ ക്യാമറ ഉള്ള ഇന്ത്യയിലെ ഏറ്റവും മിതവിലയുള്ള ഫോണുകളില്‍ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോ. 13,999 രൂപയുടെ പ്രാരംഭ വിലയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യമാണ്.പൂര്‍ണ്ണ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് ഡോട്ട് നോച്ച് ഡിസ്‌പ്ലേ. പഴയ റെഡ്മി നോട്ട് സീരീസ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രേഡിയന്റ് ഗ്ലാസ് ബാക്ക് പാനല്‍ അവതരിപ്പിച്ചിരിക്കുന്നു. 4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 പ്രോസസറാണ് ഇതിന്റെ കരുത്ത്. 48 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറകളും 13 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഉണ്ട്. 4,000 എം.എഎച്ച് ബാറ്ററിയും.

ഷവോമി റെഡ്മി കെ 20

2,000 രൂപ അധികമായി നല്‍കാന്‍ സന്നദ്ധമെങ്കില്‍ ഇത്തിരി കൂടി മേന്മയാര്‍ന്ന ഷവോമിയുടെ റെഡ്മി കെ 20 പരിഗണിക്കാം. ഇന്ത്യയില്‍ 21,999 രൂപയ്ക്ക് പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇ.എം.ഐ ഇടപാടുകള്‍ക്കും ഷവോമി 1,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 48 എംപി, 8 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, 20 എംപി പോപ്പ്-അപ്പ് സെല്‍ഫി ക്യാമറ, 6 ജിബി റാം, 4,000 എം.എഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി കെ 20 യുടെ പ്രധാന സവിശേഷതകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it