റെഡി, ചിൻ അപ്പ്, സ്‌മൈൽ, ക്ലിക്ക്!

ഒരു സ്മാര്‍ട്ട് ഫോണില്‍ എത്ര ക്യാമറ വരെയാകാം? അങ്ങനെ നിബന്ധനകളൊന്നുമില്ലെങ്കിലും അറിയുക, ഈ മേഖലയില്‍ ഇപ്പോള്‍ ഏറെ പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കുകയാണ് ഗാഡ്ജറ്റ് നിര്‍മാതാക്കള്‍. ക്യാമറയില്‍ വൈവിധ്യമാര്‍ന്ന നിരവധി മോഡലുകളാണ് അടുത്തിടെ വിപണിയില്‍ എത്തിയത്.

മൂന്നു ലെന്‍സുകളുള്ള ക്യാമറാ ഫോണുകള്‍ സാംസംഗ് അടക്കം വിപണിയില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തമായതും വൈഡ് ആയതുമായ ചിത്രങ്ങള്‍ ഏതൊരു പ്രൊഫഷണല്‍ ക്യാമറയുടെയും മികവോടെ എടുക്കാനാകുന്നു എന്നതാണ് ഇത്തരം ക്യാമറകള്‍ നല്‍കുന്ന സൗകര്യം.

ഏറ്റവുമൊടുവില്‍, ക്യാമറകള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ട്പ്പ് കമ്പനിയായ ലൈറ്റ് സോണിയുമായി ചേര്‍ന്ന് ഒന്‍പത് ലെന്‍സുകളുള്ള ക്യാമറയുമായി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനുള്ള
ശ്രമത്തിലാണെന്നാണ് കേള്‍വി. ഈ ലെന്‍സുകളുടെ സഹായത്തോടെ 52 മെഗാപിക്‌സല്‍ വരെയുള്ള ഫോട്ടോകള്‍ എടുക്കാനാകും.

ഫെബ്രുവരിയില്‍ ബാര്‍സലോണയില്‍ നടന്ന വേള്‍ഡ് മൊബീല്‍ കോണ്‍ഗ്രസില്‍ തന്നെ വൈവിധ്യമാര്‍ന്ന ക്യാമറ ഫോണ്‍ മോഡലുകളാണ് പ്രമുഖ ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചത്.

ഹുവാവെയില്‍ നിന്ന് രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവെയുടെ രണ്ട് ഫോണുകള്‍ വിപണിയില്‍. ഹുവാവെ പി30 പ്രോ, ഹുവാവെ പി30 ലൈറ്റ് എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്.

ഏറ്റവും മികച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഫോണാണ് ഹുവാവെ പി30 പ്രോ. ഏറ്റവും നൂതനമായ ക്യാമറ മിഴിവേറിയ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. സൂപ്പര്‍ ചാര്‍ജ്ജ്, വയര്‍ലസ് റിവേഴ്സ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുള്ള 4200 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

40 എംപി ക്യാമറയോടെയാണ് ഹുവാവെ പി30 പ്രോ എത്തിയിരിക്കുന്നത്. ഹുവാവെ സൂപ്പര്‍ സ്പെക്ട്രം സെന്‍സര്‍, ഒപ്റ്റിക്കല്‍ സൂപ്പര്‍ സൂം ലെന്‍സ്, ഹുവാവെ ടൈം ഓഫ് ലൈറ്റ് ക്യാമറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് സ്റ്റബിലൈസേഷന്‍ സാങ്കേതിക വിദ്യ എന്നിവ ക്യാമറയിലുണ്ട്.

2340 X 1080 റെസലൂഷനുള്ള ഫുള്‍ വ്യൂ ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ഒഎല്‍ഇഡി പാനലോടു കൂടിയ കേര്‍വ്ഡ് ഡിസൈന്‍ ആണ് സ്‌ക്രീനിന് നല്‍കിയിട്ടുള്ളത്. ഏപ്രില്‍ 15 മുതല്‍ ഹുവാവെ പി30 പ്രോ ആമസോണില്‍ ലഭ്യമാകും. 8ജിബി + 256 ജിബി പതിപ്പിന് 71,990 രൂപയാണ് വില. ഹുവാവെ പി30 ലൈറ്റ് ഏപ്രില്‍ 25 മുതല്‍ ആമസോണില്‍ ലഭിക്കും. 6+128ജിബി പതിപ്പിന് 22,990 രൂപയാണ് വില. 4+128ജിബി പതിപ്പിന് 19,990 രൂപയാണ് വില.

Sony Xperia 1

സോണി ആദ്യമായി ട്രിപ്പ്ള്‍ ക്യാമറ അവതരിപ്പിക്കുകയാണ് ഇതിലൂടെ. 12 മെഗാപിക്സലിന്റെ മൂന്നു ക്യാമറകളാണ് എക്‌സ്പിരിയ വണ്ണില്‍ സോണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് 16 എംഎം വൈഡ് ആംഗിള്‍ ലെന്‍സ് ഉള്ളതാണ്. ക്യാമറ നിര്‍മാണ രംഗത്ത് സോണിക്കുള്ള പരിചയസമ്പന്നതയാണ് ഏറ്റവും വലിയ നേട്ടം.

ഓട്ടോ ഫോക്കസ് ഐ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പോര്‍ട്രെയ്റ്റുകളും മികച്ച ഗുണനിലവാരമുള്ള വീഡിയോകളും എടുക്കാന്‍ അനുയോജ്യമാകുമിത്.

4കെ എച്ച് ഡി ആര്‍ വീഡിയോ എടുക്കാന്‍ പര്യാപ്തമാണ് ഈ ക്യാമറ. മറ്റേതൊരു മികച്ച ക്യാമറ ഫോണിനെയും പോലെ നിലവാരമുള്ള സെന്‍സറും ഇതിലുണ്ട്. സോണിയുടെ മിറര്‍ലെസ് ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ് ഇതിലും.

Nokia 9 Pureview

12 മെഗാപിക്‌സലിന്റെ അഞ്ച് ക്യാമറകളുമായാണ് നോക്കിയ തങ്ങളുടെ പ്യുവര്‍ വ്യൂ 9 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചത്. അഞ്ച് ക്യാമറകളില്‍ നിന്നുമുള്ള മികവാര്‍ന്ന ചിത്രങ്ങള്‍ യോജിപ്പിച്ച് ഒറ്റഫോട്ടോയായി നല്‍കുകയാണ് നോക്കിയയുടെ ഈ മോഡലില്‍. സാംസംഗ് ഗാലക്‌സി എസ് 10, ആപ്പ്ള്‍ ഐഫോണ്‍ എക്‌സ് എസ് എന്നിവയിലേതിന് സമാനമാണിത്. കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോ എടുക്കാമെന്നതിന് പുറമെ നല്ല ഫ്‌ളെക്‌സിബിലിറ്റിയും ഫോണ്‍ ഉറപ്പു തരുന്നു.

വളരെയേറെ ആഴമുള്ള ഫോട്ടോകള്‍ എടുക്കാനാകുമെങ്കിലും കുറച്ച് സമയം വേണ്ടി വരുമെന്നതാണ് പോരായ്മ. എന്നാല്‍ വിപണിയിലിറക്കുന്നതിനു മുമ്പ് തന്നെ ഈ പോരായ്മകള്‍ പരിഹരിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.

Oppo 10x lossless zoom

ഉയര്‍ന്നു വരുന്ന ക്യാമറയുമായി ഒപ്പോയുടെ എഫ് 11 പ്രോ വിപണിയിലിറങ്ങിയിട്ട് നാളുകളായിട്ടേയുള്ളൂ. ഇതിനൊപ്പം 10X ഹൈബ്രിഡ് സൂം സംവിധാനവുമായി പുതിയൊരു മോഡല്‍ കൂടി അവതരിപ്പിക്കുകയാണ് ഒപ്പോ. മൂന്നു ക്യാമറകളാണ് ഇതിലുണ്ടാവുക. വൈഡ് ആംഗ്ള്‍ 16 എംഎം ലെന്‍സോടു കൂടിയ ഒന്നും 48 മെഗാപ്കിസലിന്റെ വേറൊന്നും. മൂന്നാമത്തേത് ഒപ്റ്റിക്കല്‍ സ്റ്റെബിലൈസേഷനോടു കൂടിയ ടെലിഫോട്ടോ ക്യാമറയും.

Xiaomi Mi 9

മൂന്നു ക്യാമറകളുമായാണ് ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വരിക. 48 മെഗാപിക്‌സല്‍, 16, മെഗാപി ക്‌സല്‍, 12 മെഗാപിക്‌സല്‍ ക്യാമറകളാണ് ഫോണിനെ മികച്ച ക്യാമറാ ഫോണാക്കി മാറ്റുക. 12 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ക്യാമറയും 2ഃ ഒപ്റ്റിക്കല്‍ സൂം ഉള്ള വൈഡ് ആംഗ്ള്‍ ക്യാമറയും ഏതു തരം ഫോട്ടോയും വളരെ വ്യക്തതയോടെ എടുക്കാന്‍ സഹായിക്കുന്നു.

LG G8 Thinq

12 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറകളും 16 മെഗാപിക്‌സലിന്റെ ഒരു ക്യാമറയുമായാണ് എല്‍ജിയുടെ പുതിയ ഫോണ്‍ വിപണിയിലെത്തുക. മുന്‍വശത്തെ 8 മെഗാപ്ക്‌സലിന്റെ ഇസഡ് ക്യാമറയാണ് മറ്റൊരു പ്രത്യേകതയായി കമ്പനി പറയുന്നത്. ഏത് അവസ്ഥയിലും മികച്ച സെല്‍ഫിയെടുക്കാന്‍ പര്യാപ്തമാണിതെന്ന് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എയര്‍ മോഷന്‍ സംവിധാനത്തോടെയുള്ളതാണിത്.

ഈ ക്യാമറയ്ക്ക് മുന്നില്‍ നിങ്ങളുടെ കൈകള്‍ ചലിപ്പിക്കുമ്പോള്‍ ക്യാമറ അത് തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ഒരേസമയം ഒരു ആപ്ലിക്കേഷന്‍ തുറക്കുകയും അതേസമയം കൈകള്‍ ചലിപ്പിച്ച് അതിലെ ശബ്ദം അടക്കമുള്ളവ നിയന്ത്രിക്കാന്‍ ഈ ക്യാമറ
ഉപയോഗിച്ച് സാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it