വൈറസ് ; 'ക്യാംസ്‌കാനര്‍' ഗൂഗിള്‍ നീക്കം ചെയ്തു

വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് 'ക്യാംസ്‌കാനര്‍' ആപ്പ് ഗൂഗിള്‍ നീക്കം ചെയ്തു.100 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ടായിരുന്ന ഫോട്ടോ സ്‌കാന്‍ ആപ്പ് ആണിത്.

വളരെ വിശ്വാസ്യതയോടെ പ്ലേ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങോടെ പ്രവര്‍ത്തിച്ചിരുന്ന ആപ്പ് ആയിരുന്നു ക്യാംസ്‌കാനര്‍. കാസ്പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്റെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് 'ട്രോജന്‍ ഡ്രോപ്പര്‍' ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടെ വരുന്ന ഒരു എന്‍ക്രിപ്റ്റഡ് ഫോള്‍ഡറില്‍ നിന്നുള്ള സംശയാസ്പദമായ കോഡുകളാണ് വൈറസ് പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ആപ്പ് ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കാസ്പെര്‍സ്‌കൈ നിര്‍ദേശിച്ചു.

ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് അപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ 'ക്ഷുദ്ര കോഡ്' നീക്കംചെയ്തെങ്കിലും ഇനിയും ആപത് സാധ്യത ഉള്ളതായി കാസ്പെര്‍സ്‌കൈ സംശയിക്കുന്നു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it