യാത്രക്കാർക്കായി സിയാലിന്റെ മൊബൈൽ ആപ്പ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഫ്ലൈറ്റ് ട്രാക്ക് ചെയ്യാനും ടെർമിനലുകളിലെ സൗകര്യങ്ങളും സംവിധാങ്ങളും അറിയാനും മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു.

അറൈവൽ, ഡിപ്പാർച്ചർ സമയങ്ങൾ, ചെക്ക്-ഇൻ, ബാഗേജ് കൗണ്ടറുകൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാകും.

ടെർമിനലിന്റെ സൗജന്യ മാപ്പ് ആണ് മറ്റൊരു ഫീച്ചർ. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ ഇത് പ്രവർത്തിക്കും.

ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ, എന്നിവ കണ്ടെത്താനും ആപ്പ് സഹായിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it