ടെക്‌നോളജി പാര്‍ക്കുകളിലെ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ജീവനക്കാര്‍ 20 ലക്ഷത്തോളം; സ്ഥിതി തുടര്‍ന്നാല്‍ വലിയ നഷ്ടം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിരുന്നു. ഈ നിര്‍ദേശമനുസരിച്ച് ഇവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐടി യൂണിറ്റുകളിലെ 18-20 ലക്ഷത്തോളം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയും. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഐടി വ്യവസായ സംഘടനയായ നാസ്‌കോം (NASSCOM) സര്‍ക്കാരിനാട് ആവശ്യപ്പെട്ടിരുന്നതിനെ തുടര്‍ന്നാണ് ഈ നടപടികള്‍.

നിലവില്‍ ഒഎസ്പി (മറ്റു സേവനദാതാക്കള്‍) സമ്പ്രദായത്തില്‍ വീട്ടിലിരുന്ന ജോലി ചെയ്യുന്ന രീതിയ്ക്ക് നിയന്ത്രണങ്ങളുണ്ട്. 'ചില പ്രത്യേക സാഹചര്യങ്ങളില്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമങ്ങളുണ്ട്. ഇതില്‍ ആവശ്യമായി ക്ലോസുകള്‍ നല്‍കി, ഞങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ഇത് നടപ്പാക്കാന്‍ പ്രേരിപ്പിക്കും', എസ്ടിപിഐ (സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക്സ് ഇന്ത്യ) ഡയറക്ടര്‍ ജനറല്‍ ഓംകാര്‍ റായ് പറയുന്നു. 3,000 എക്‌പോര്‍ട്ടേഴ്‌സ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടിണ്ടെന്നും ഇവര്‍ക്ക് കീഴില്‍ 18-20 ലക്ഷത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച ലോകാരോഗ്യ സംഘടന കൊവിഡ് 19 -നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ലോകത്ത് ഇതുവരെ നാലായിരത്തിലേറെ മരണങ്ങളാണ് കൊവിഡ് 19 മൂലം ഉണ്ടായത്. കൊവിഡ് 19 പടരാതിരിക്കാനുള്ള ശ്രമമായി നയതന്ത്ര, തൊഴില്‍ തുടങ്ങിയ ചില വിഭാഗങ്ങള്‍ക്കൊഴികെയുള്ള എല്ലാ വിസകളും താത്ക്കാലികമായി നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

വൈറസ് ഇത്തരത്തില്‍ നിയന്ത്രണവിധേയമല്ലാതെയായാല്‍ ലോക ജനസംഖ്യയുടെ തന്നെ ഗ്രാഫില്‍ വ്യത്യാസം വരുമെന്നും വളരെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നാം കൂപ്പുകുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാന്ദ്യം അത്രയേറെ ഏശാത്ത ഐടി മേഖലയെ പിടിച്ചു നിര്‍ത്താന്‍ വര്‍ക്ക് ഫ്രം ഹോം പോലുള്ള പരിഹാര മാര്‍ഗങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും വന്‍ പ്രതിസന്ധിയാണ് മേഖലയിലെ വരാനിരിക്കുന്ന വലിയ കരാറുകളെ വരെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it