ക്രിപ്റ്റോ ഹാക്കിംഗ് പെരുകുന്നു, 2022 ൽ ഇതുവരെ നഷ്‌ടം 3 ശതകോടി ഡോളർ

അനധികൃതമായി ക്രിപ്റ്റോ സംവിധാനത്തിൽ കടന്ന് തട്ടിപ്പികൾ നടത്തുന്നത് അനുദിനം വർധിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. 2022 ൽ ഇതുവരെ ക്രിപ്റ്റോ ഹാക്കിംഗ് വഴി നിക്ഷേപകർക്ക് നഷ്ടപെട്ടത് 3 ശതകോടി ഡോളർ. 125 വ്യത്യസ്ത ശ്രമങ്ങളിലാണ് ഇത്രയും തുക ഹാക്കർമാർ തട്ടിയെടുത്തതെന്ന് ന്യു യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെയിനാലിസിസ് (Chainalysis) റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ മാസം ക്രിപ്റ്റോ നിക്ഷേപകർക്ക് മോശം സമയമായിരുന്നു. ഹാക്കർമാർ ഇതുവരെ 718 ദശലക്ഷം ഡോളർ തട്ടിയെടുത്തു. വികേന്ദ്രികൃത സാമ്പത്തിക പ്രോട്ടോക്കോളിനെ യാണ് (DeFI) ഹാക്കർമാർ ഏറ്റവും അധികം ലക്ഷ്യം വെച്ചത്. ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ ക്രിപ്റ്റോ ഇടപാടുകൾ നടത്താനും, കടം എടുക്കാനും, കൊടുക്കാനും സാധിക്കും.

ഇതേ നിലക്ക് ഹാക്കിംഗ് വര്ധിക്കുകയാണെങ്കിൽ 2021 ലെ റെക്കോർഡ് മറികടക്കുമെന്ന് ചെയിൻ ചെയിനാലിസിസ് അഭിപ്രായപ്പെട്ടു. 2019 ൽ കേന്ദ്രികൃത എക്സ് ചേഞ്ചുകളായാണ് ഹാക്കർമാർ ഉന്നം വെച്ചത്. ഇപ്പോൾ DeFI സംവിധാനത്തിനെയും.

വടക്കൻ കൊറിയയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ 1 ശതകോടി ഡോളർ DeFI സംവിധാനത്തിൽ നിന്ന് തട്ടിയെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബറിൽ ബി എൻ ബി സ്മാർട്ട് ചെയിൻ എന്ന ബ്ലോക്ക് ചെയിൻ സംവിധാനത്തിൽ നിന്ന് 80 ദശലക്ഷം ഡോളർ മൂല്യമുള്ള ബി എൻ ബി ടോക്കണുകൾ ഹാക്കർമാർ തട്ടിയെടുത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it