ഇന്റര്‍നെറ്റ് വ്യാപ്തിയില്‍ രണ്ടാം സ്ഥാനത്ത് കേരളം; ഒന്നാമത് ഡല്‍ഹി

ജനസംഖ്യയുടെ പകുതിയിലധികം പേരും കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു

-Ad-

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിക്കാണ് ഒന്നാം സ്ഥാനം. ജനസംഖ്യയുടെ പകുതിയിലധികം പേരും കേരളത്തില്‍  ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ കണക്കുകളുള്ളത്.

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് വ്യാപനം 69 %. മൂന്നര കോടിയോളം ജനസംഖ്യയുളള കേരളത്തിലേതാകട്ടെ 54 ശതമാനവും. രാജ്യത്ത് അഞ്ചു വയസിനും പതിനൊന്ന് വയസിനും ഇടയിലുളള ആറരക്കോടിയില്‍ അധികം കുട്ടികള്‍ മൊബൈല്‍ ഫോണ്‍ വഴിയുളള ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ വ്യാപനവും തുച്ഛമായ ഇന്റര്‍നെറ്റ് നിരക്കുകളുമാണ്  ഉപയോഗം കൂടാന്‍ കാരണം. ലാപ്ടോപ്, ഡെസ്‌ക് ടോപ് എന്നിവവഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഉപയോക്താക്കളില്‍ 99 ശതമാനംപേരും മൊബൈല്‍ ഇന്റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്.  ഏറ്റവുംകുറച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ളത് ഒഡിഷയിലാണ്. 25 ശതമാനം. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വ്യാപനം 30 ശതമാനത്തില്‍ താഴെയാണ്.
രാജ്യത്ത് 12 വയസിന് മുകളില്‍ പ്രായമുളള 385 ദശലക്ഷം ആളുകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷന്‍മാരുടെ എണ്ണം. 20-30 വയസിന് ഇടയ്ക്കുളളവരാണ് ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ ഉപയോക്താക്കള്‍.

-Ad-

ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമായി കണ്ട് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1548 കോടിയുടെ കെ-ഫോണ്‍ പദ്ധതി അടുത്ത വര്‍ഷം ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 20 ലക്ഷം കുടുംബങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും. ബാക്കിയുളളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇതുവഴി നെറ്റ് നല്‍കുന്നതോടെ ഇപ്പോഴുളള ഉപയോക്താക്കളുടെ എണ്ണം വീണ്ടും കുതിച്ചുയരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here