പേടിഎം ആപ്പ് അപ്രത്യക്ഷമായ സമയത്ത് ഉപഭോക്താക്കളുടെ പണം നഷ്ടമായോ?

ഗൂഗ്‌ൾ പ്ളേസ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ടപ്പോൾ പേടിഎം വഴി പണം ഇടപാടുകൾ നടത്തിയവരും സ്വർണം വാങ്ങിയവരും ആശങ്കയിൽ ആയിരുന്നു.

-Ad-

ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് പേടിഎമ്മും അനുബന്ധ ആപ്പുകളും പിൻവലിക്കപ്പെട്ടപ്പോൾ ഇടപാടുകാർ ആശങ്കയിൽ ആയിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ പണം പൂർണ്ണമായും സുരക്ഷിതമാണെന്ന് പേടിഎമിന്റെ അറിയിപ്പും എത്തിയിരിക്കുകയാണ്. ആപ്പ്​ പ്ലേസ്​റ്റോറിൽ തിരികെയെത്തിയതിന്​ പിന്നാലെയാണ്​ പേടിഎം അധികൃതരുടെ പ്രതികരണം. ഉപയോക്​താക്കൾക്ക്​ വാതുവെപ്പിന്​ സൗകര്യമൊരുക്കുന്ന ഒാൺലൈൻ ഗെയിമുകൾ കളിക്കാൻ സൗകര്യമൊരുക്കിയെന്ന്​​ ചൂണ്ടിക്കാട്ടിയാണ്​ പേടിഎം ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ പുറത്താക്കിയത്​.

ഇതിന്​ മറുപടിയുമായി പേടിഎം അധികൃതർ ട്വിറ്ററിലെത്തി. ‘നിങ്ങളുടെ എല്ലാവരുടേയും പണം പൂർണ്ണമായും സുരക്ഷിതമാണ്​. പഴയതുപോലെ തന്നെ ആപ്പിലെ സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും. -കമ്പനി തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻറിലിലൂടെ അറിയിച്ചു. സ്വർണ നിക്ഷേപം വരെ നടത്തിയിരുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നതാണ് കമ്പനിയുടെ ഈ അറിയിപ്പ്.

ഓൺലൈൻ ഫണ്ട് ട്രാൻസ്ഫറും സേവിംഗ്സും നടത്തുന്ന അഞ്ച് കോടിയിലധികം സജീവ ഇടപാടുകാരാണ് പേടിഎമ്മിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ട്വിറ്റർ യൂസർമാരാണ്​ പേടിഎം പ്ലേസ്​റ്റോറിൽ കാണാനില്ലെന്ന്​ ആദ്യമായി റിപ്പോർട്ട്​ ചെയ്തത്​. പേടിഎം വാലറ്റും, ഫസ്റ്റ് ഗെയിംസ് ആപ്പുമാണ്​ പ്ലേസ്റ്റോർ നീക്കംചെയ്​തത്​. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്. അതേസമയം, ഐഓഎസ് ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ പൂർണ രൂപത്തിൽ ലഭ്യമാണ്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here