വാട്ട്‌സാപ്പില്‍ ഈ 10 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ ജയിലിലായേക്കാം

വാട്ട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകളും കരുതിക്കൂട്ടിയുള്ള കുറ്റകൃത്യങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നടപടികളാണ് അധികാരികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. വാട്ട്‌സാപ്പ് വഴി നിങ്ങള്‍ അഴിക്കുള്ളിലാകാന്‍ കാരണമായ 10 കാര്യങ്ങള്‍.

1. നിങ്ങളുടേതല്ലാത്ത തെറ്റുകൊണ്ട് പോലും നിങ്ങള്‍ ജയിലിലായേക്കാം.

ഉദാഹരണത്തിന് ഗ്രൂപ്പിലെ അംഗങ്ങളുടെ നിരുത്തരവാദിത്തമായ പ്രവര്‍ത്തനം കൊണ്ട് ഗ്രൂപ്പ് അഡ്മിന്‍ കുടുങ്ങാം. വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിയമവിരുദ്ധമായ എന്ത് പ്രവര്‍ത്തനം നടന്നാലും അതിന്റെ ഉത്തരവാദിത്തം അഡ്മിനാണ്.

2. മനുഷ്യക്കടത്ത്, വ്യഭിചാരം തുടങ്ങിയവ നടത്താന്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നതോ

അതിനെ പ്രോല്‍സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നതോ നിങ്ങളെ കുടുക്കിയേക്കാം.

3. വാട്ട്‌സാപ്പ് വഴി മറ്റുള്ളവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പ്രശസ്തരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതിന് നിരവധിപ്പേരെ കസ്റ്റഡിയിലെത്തിട്ടുണ്ട്. പക്ഷെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. സാധാരണക്കാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചാലും അവര്‍ പരാതിപ്പെട്ടാല്‍ കുടുങ്ങും.

4. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അതീവഗൗരവത്തോടെയാണ് നിയമം

കാണുന്നത്. വാട്ട്‌സാപ്പിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതോ അസഭ്യം പറയുന്നതോ അശ്ലീലം നിറഞ്ഞ കണ്ടന്റുകള്‍ അയക്കുന്നതോ ഒക്കെ അഴിക്കുള്ളിലാക്കും.

5. മറ്റൊരാളുടെ പേരില്‍ വാട്ട്‌സാപ്പ് എക്കൗണ്ട് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുന്നത്.

പല പ്രശസ്ത വ്യക്തികളുടെ പേരിലും ആള്‍മാറാട്ടം നടത്തി വാട്ട്‌സാപ്പ് ഉപയോഗിച്ചതിന് അറസ്റ്റ് ഉണ്ടായിട്ടുണ്ട്.

6. മതവിദ്വേഷം പ്രചരിപ്പിക്കുന്നതും മതങ്ങളെ മതസ്ഥാപനങ്ങളെയോ

അപമാനിക്കുന്നതുമായ സന്ദേശങ്ങളോ ചിത്രങ്ങളോ അയക്കുന്നത്.

7. ലഹളകള്‍ക്കോ അക്രമണങ്ങള്‍ക്കോ കാരണമാകുന്ന വ്യാജവാര്‍ത്തകളും

അഭ്യൂഹങ്ങളും വാട്ട്‌സാപ്പിലൂടെ പടച്ചുവിടുന്നത്.

8. നിരോധിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന് തുടങ്ങിയവ വാട്ട്‌സാപ്പിലൂടെ പ്രമോട്ട്

ചെയ്യുന്നതും വില്‍ക്കുന്നതും. വിലക്കുകളുള്ള മരുന്നുകളും ഇതില്‍പ്പെടും.

9. മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സാപ്പിലൂടെ ഷെയര്‍

ചെയ്യുന്നത്. ഒളികാമറ ദൃശ്യങ്ങള്‍ നിങ്ങള്‍ ഷൂട്ട് ചെയ്തതല്ലെങ്കില്‍ കൂടി അവ ഷെയര്‍ ചെയ്താലും അഴിക്കുള്ളിലാകും.

10. അശ്ലീലദൃശ്യങ്ങള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളുടെ

പോണ്‍ വീഡിയോകളും ചിത്രങ്ങളുമൊക്കെ ഷെയര്‍ ചെയ്യുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it