'വന്‍ ഓഫര്‍': വ്യാജ വാര്‍ത്തയില്‍ പൊറുതിമുട്ടി ജിയോ റിലയന്‍സ്

സൗജന്യ ഡാറ്റ സംബന്ധിച്ച വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിലയന്‍സ് ജിയോ. ഇത്തരം സ്പാം സന്ദേശങ്ങളും, ചതികളും ശ്രദ്ധിക്കണമെന്നും അബദ്ധങ്ങളില്‍ ചെന്നു പെടരുതെന്നും റിലയന്‍സ് അറിയിച്ചു.ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കമ്പനി.

ജിയോ ഓഫറുമായി ബന്ധപ്പെട്ട എല്ലാ വിവവരങ്ങളും 'മൈജിയോ ആപ്പി'ലോ 'ജിയോ ഡോട്ട് കോമി'ലോ ലഭിക്കുമെന്നും റിലയന്‍സ് ജിയോയുടെ അറിയിപ്പില്‍ പറയുന്നു.
ആറു മാസത്തേക്ക് 25 ജി ബിയുടെ സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന വ്യജ വാര്‍ത്തയ്ക്കെതിരെയാണ് കഴിഞ്ഞ ദിവസം ജിയോ രംഗത്തെത്തിയത്. വ്യാജ എസ്.എം.എസ് ശ്രദ്ധയില്‍പ്പെട്ട ധാരാളം പേര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു. എന്നാല്‍ അത്തരം ഓഫര്‍ ജിയോ നല്‍കിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ജനപ്രിയ ടിവി ഷോയായ 'കോന്‍ ബനേഗ ക്രോര്‍പതി'യുടെ പേരു ചേര്‍ത്താണ് എസ്.എം.എസ് നല്‍കുന്നത്. ഇത്തരം എസ്.എം .എസുകള്‍ ലഭിക്കുന്നതായി നിരവധി പേര്‍ പരാതി പറഞ്ഞു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it