ഫേസ്ബുക്കും വാട്സാപ്പും ബ്ലോക്ക് ചെയ്യാൻ പറ്റുമോ? കേന്ദ്ര സർക്കാർ വഴി തേടുന്നു 

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണിയുയരുന്ന സാഹചര്യങ്ങളിൽ സർക്കാരിന് ഈ ആപ്പുകൾ ഐറ്റി നിയമം സെക്ഷൻ 69A പ്രകാരം ബ്ലോക്ക് ചെയ്യാൻ സാധിക്കണമെന്നതാണ് ആവശ്യം.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ മൊബീൽ ആപ്ലിക്കേഷനുകളെ ചില പ്രത്യേക സാഹചര്യങ്ങളിൽ ബ്ലോക്ക് ചെയ്യാൻ സാധിക്കുമോ എന്നറിയാൻ ടെലികോം കമ്പനികളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജൂലൈ 18 ന് കമ്പനികൾക്കും ഇൻഡസ്ടറി അസോസിയേഷനുകൾക്കും അയച്ച കത്തിലാണ് ടെലികോം ഡിപ്പാർട്ട്മെന്റ് ഇക്കാര്യം മുന്നോട്ട് വച്ചത്.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണിയുയരുന്ന സാഹചര്യങ്ങളിൽ സർക്കാരിന് ഈ ആപ്പുകൾ ഐറ്റി നിയമം സെക്ഷൻ 69A പ്രകാരം ബ്ലോക്ക് ചെയ്യാൻ സാധിക്കണമെന്നതാണ് ആവശ്യം. കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ വഴി ലഭ്യമാകുന്ന ഏതുതരത്തിലുള്ള വിവരങ്ങളും പൊതുജനങ്ങളിലേയ്ക്ക് എത്താത്ത വിധം തടസ്സപ്പെടുത്താനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് സെക്ഷൻ 69A.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ആൾക്കൂട്ട കൊലപാതകങ്ങളിലേയ്ക്ക് നയിച്ചതോടെ, ഇത്തരം വാർത്തകളെ ചെറുക്കാനുള്ള നടപടികൾ എടുക്കാൻ വാട്സ്ആപ്പ് പോലുള്ളവയോട് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. അതിനുള്ള പരിശ്രമങ്ങൾ കമ്പനികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here