കൊറോണ വൈറസ് : ഡെവലപ്പേര്‍സ് സംഗമം ഫേസ്ബുക്ക് റദ്ദാക്കി

എഫ് 8 നടത്താനിരുന്നത് മെയ് 5, 6 തീയതികളില്‍ കാലിഫോര്‍ണിയയില്‍

-Ad-

കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ് 8 റദ്ദാക്കി.മെയ് 5, 6 തീയതികളില്‍ കാലിഫോര്‍ണിയയിലാണ് എഫ് 8 കോണ്‍ഫ്രന്‍സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ എഫ് 8 കോണ്‍ഫ്രന്‍സില്‍ 5000ത്തോളം പ്രതിനിധികളാണ് ലോകമെമ്പാടും നിന്നായി പങ്കെടുത്തത്.

അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഫേസ്ബുക്ക് പദ്ധതികളും, ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന സുപ്രധാന സമ്മേളനമാണ് എഫ് 8.

വളരെ വിഷമമേറിയ ഒരു തീരുമാനമാണ് ഇതെന്ന് റദ്ദാക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ കമ്പനി അറിയിച്ചു. പങ്കാളികളുടെയും, ഡെവലപ്പര്‍മാരുടെയും ആരോഗ്യത്തിനും, സുരക്ഷയ്ക്കും പ്രധാന്യം കല്‍പ്പിച്ചു കൊണ്ടുള്ള തീരുമാനമാണെടുത്തിട്ടുള്ളതെന്ന് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here