പതിനായിരം കോടി ക്ലബില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

നിലവില്‍ വ്യക്തിഗത മൂല്യം പതിനായിരം കോടി ഡോളറിലെത്തുന്ന മൂന്നാമത്തെ മാത്രം വ്യക്തിയാണ് ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

Facebook CEO Mark Zuckerberg's net worth just ballooned above $100 billion
-Ad-

ഫേസ്ബുക്ക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അറ്റ മൂല്യം പതിനായിരം ഡോളര്‍ കടന്നു. കൊവിഡ് 19 വ്യാപനത്തിനിടെ ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ച്ചയെ തുടര്‍ന്നാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് എന്നിവരാണ് സുക്കര്‍ബര്‍ഗിനൊപ്പം പതിനായിരം കോടി ക്ലബില്‍ ഉള്ളത്.

ടിക് ടോകിന്റെ പകരക്കാരന്‍ എന്ന നിലയില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിന് വിപണിയില്‍ മികച്ച ഫലം നല്‍കുന്നുണ്ട്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here