ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി ‘ലിബ്ര’, വമ്പന്മാർ പിന്തുണക്കും 

അടുത്തയാഴ്ച ഔദ്യോഗികമായി അനാവരണം ചെയ്യും, 2020 പുറത്തിറക്കും  

Cryptocurrency
Representational Image
-Ad-

ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി ‘ലിബ്ര’ അടുത്തയാഴ്ച അവതരിപ്പിക്കും. 2020 ലായിരിക്കും ലിബ്ര പുറത്തിറങ്ങുകയെന്നും വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്‍ബുക്കിന് സ്വന്തമായി ഒരു ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ‘ലിബ്ര’യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

വൻ കോർപറേറ്റുകളുടെ പിന്തുണ ഇതിനകം ലിബ്ര നേടിക്കഴിഞ്ഞു. യുബര്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, പേ പാൽ  തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്.

-Ad-

കൂടാതെ ബുക്കിങ്‌ഡോട്ട്‌കോം, അര്‍ജന്റീന ആസ്ഥാനമായ ഇ-കൊമേഴ്‌സ് കമ്പനി മെര്‍ക്കാഡോലിബ്ര, സ്‌ട്രൈപ്പ് എന്നിവരുമായും ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്.

ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 2008ലാണ് പുറത്തിറങ്ങിയത്.

ഈയിടെ ആഗോള വിപണിയില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ഫേസ്‌ബുക്കിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്, ക്രിപ്റ്റോ കറന്‍സി രംഗത്തെ മാറ്റിമറിക്കുമെന്നാണ് പ്രവചനം.

ഇന്ത്യയില്‍ ഇപ്പോള്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളെ ആര്‍ബിഐ പ്രോത്സാഹിപ്പിക്കുന്നില്ല.

ക്രിപ്റ്റോകറന്‍സി ഇടപാടുകാര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വരെ നല്‍കുന്ന കരട് ബില്‍ –ബാനിംഗ് ഓഫ് ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2019–സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ക്രിപ്റ്റോ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നതും അവ കൈവശം വക്കുന്നതും ജാമ്യമില്ലാ കുറ്റമായി കാണുമെന്നും ബില്ലില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here