15-ാം പിറന്നാൾ: ഫേസ്ബുക്കിനെക്കുറിച്ച് കൗതുകകരമായ ചില വസ്തുതകൾ

ഫേസ്‍ബുക്ക് ഒരു വ്യക്തിയായിരുന്നെങ്കിൽ 15 വയസ്സിനുള്ളിൽ ഏറ്റവുമധികം ലോകപ്രശസ്തിനേടിയ ആളെന്ന ആഗോള റെക്കോർഡ് സ്വന്തമാക്കാമായിരുന്നു. അത്രയധികം ശക്തമായ ബന്ധമാണ് സാധാരണ ജനങ്ങളുമായി ഫേസ്ബുക്കിനുള്ളത്. ഫെബ്രുവരി നാലിന് ഈ ലോക സോഷ്യൽ നെറ്റ് വർക്ക് അതികായന് 15 വയസായി.

ഫേസ്ബുക്കിനേയും സ്ഥാപകനായ മാർക്ക് സക്കർബർഗിനേയും സംബന്ധിച്ച ചില കൗതുകകരമായ വസ്തുതകൾ ഇതാ:

  • സക്കർബർഗ് 2004-ൽ 'TheFacebook' എന്ന സേവനം ആരംഭിച്ചത് ഹാർവാർഡ് വിദ്യാർത്ഥികൾക്ക് മാത്രമായിട്ടായിരുന്നു.
  • ഇന്നിപ്പോൾ അത് 230 കോടി ജനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഭീമൻ നെറ്റ് വർക്ക് ആണ്.
  • കമ്പ്യൂട്ടർ ഡെസ്ക്ടോപ്പുകൾ അരങ്ങുവാഴുന്ന സമയത്താണ് ഫേസ്ബുക്ക് തുടങ്ങിയത്. ഐഫോൺ വരുന്നതിന് വർഷങ്ങൾക്ക് മുൻപേ. അന്ന് ഫേസ്ബുക്കിൽ ഒട്ടും പരസ്യങ്ങൾ ഇല്ലായിരുന്നു.
  • 2004-ൽ സക്കർബർഗിനെ അലട്ടിയ പ്രശ്‌നം ഹാർവാർഡിൽ നിന്ന് തന്നെ പുറത്താക്കുമോ എന്നതായിരുന്നെങ്കിൽ 2019-ൽ ലോകമെമ്പാടുമുള്ള സർക്കാരുകളുടെ നിയമങ്ങളും നിയന്ത്രണങ്ങളും തന്റെ ബിസിനസ് സാമ്ര്യാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമോ എന്നതാണ് അദ്ദേഹത്തിന് തലവേദന സൃഷ്ടിക്കുന്ന കാര്യം.
  • 2018 ഡിസംബർ 31 ലെ കണക്കുപ്രകാരം ഫേസ്ബുക്കിന്റെ പ്രതിമാസ ഉപഭോക്താക്കൾ 230 കോടിയാണ്. ഒരു ദിവസം 150 കോടി പേർ.
  • 2012 ലാണ് 100 കോടി ഉപയോക്താക്കൾ എന്ന മൈൽസ്റ്റോൺ കമ്പനി മറികടന്നത്.
  • 2018 ലെ കമ്പനിയുടെ വരുമാനം 55 ബില്യൺ ഡോളർ. ലാഭം 22 ബില്യൺ ഡോളർ.
  • 2004-ൽ മൊത്തം 7 ജീവനക്കാരാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. 2018-ൽ 35,587 പേർ.
  • 2012-ൽ ഇൻസ്റ്റാഗ്രാം ഏറ്റെടുത്തത് ഒരു ബില്യൺ ഡോളറിന്. 2013-ൽ വാട്സ്ആപ് വാങ്ങിയത് 19 ബില്യൺ ഡോളറിന്.
  • 2012 മേയ് 18ന് ഐപിഒ. അന്നത്തെ ഓഹരിവില 38 ഡോളർ. 2012 സെപ്റ്റംബറിൽ ഏറ്റവും കുറഞ്ഞ ഓഹരിവിലയിൽ എത്തി.
  • 17.55 ഡോളർ. 2018 ജൂലൈ 25ന് ഏറ്റവും ഉയർന്ന ഓഹരിവിലയിൽ എത്തി. 218.62 ഡോളർ.
  • തൊട്ടടുത്ത ദിവസം സ്റ്റോക്ക് മാർക്കറ്റിൽ റെക്കോർഡ് നഷ്ടം. 119 ബില്യൺ ഡോളർ.
  • സക്കർബർഗിന്റെ നെറ്റ് വർത്ത് 62.4 ബില്യൺ ഡോളർ. അദ്ദേഹത്തിന് ഫേസ്ബുക്കിലുള്ളത് 199 മില്യൺ ഫോളോവേർസ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it