ഉപയോക്താക്കളുടെ വിവരങ്ങൾ 52 കമ്പനികളുമായി പങ്കിട്ടിരുന്നെന്ന് ഫേസ്ബുക്ക്

പയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മറ്റ് 52 കമ്പനികളുമായി പങ്കിട്ടിരുന്നെന്ന് ഫേസ്ബുക്കിന്റെ കുറ്റസമ്മതം.

2014 ൽ സ്വകാര്യത ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയെങ്കിലും ചില കമ്പനികളെയും ആപ്പ്ളിക്കേഷനുകളേയും ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ഫേസ്ബുക്ക് അനുവദിക്കുകയായിരുന്നു. 2015 ന് ശേഷവും ഇത് തുടർന്നു.

യുഎസ് കോൺഗ്രസിന് നൽകിയ 750 പേജുള്ള മറുപടിയിലാണ് ഫേസ്ബുക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ പബ്ലിക് പ്രൊഫൈൽ കൂടാതെ അവർ ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്ന ഏതൊരു വിവരവും ഈ കമ്പനികൾക്ക് ആക്‌സസ് ചെയ്യാനാകുമായിരുന്നു.

ഏതെങ്കിലും ഒരു യൂസർ ഇപ്പറഞ്ഞ കമ്പനികളുടെ വെബ്സൈറ്റിനോ ആപ്പുകൾക്കോ വിവരം കൈമാറാൻ തയ്യാറായാൽ അയാളുടെ മുഴുവൻ ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ ലിസ്റ്റും അവർക്ക് ലഭ്യമാകുമായിരുന്നു.

ഈ 52 പേരിൽ, 38 കമ്പനികളുമായുള്ള വിവര കൈമാറ്റ കരാർ ഫേസ്ബുക്ക് നിർത്തലാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയെ ജൂലൈ അവസാനത്തോടെ ഒഴിവാക്കും. എന്നാൽ ആപ്പിൾ, ആമസോൺ, ആക്സസിബിലിറ്റി ആപ്പ്ളിക്കേഷനായ ടോബി എന്നിവയുമായുള്ള കരാർ തുടരും.

താഴെ പറയുന്നവയാണ് കമ്പനികൾ:

  1. Accedo
  2. Acer
  3. Airtel
  4. Alcatel/TCL
  5. Alibaba
  6. Amazon
  7. Apple
  8. AT&T
  9. Blackberry
  10. Dell
  11. DNP
  12. Docomo
  13. Garmin
  14. Gemalto
  15. HP/Palm
  16. HTC
  17. Huawei
  18. INQ
  19. Kodak
  20. LG
  21. MediaTek/ Mstar
  22. Microsoft
  23. Miyowa /Hape Esia
  24. Motorola/Lenovo
  25. Mozilla
  26. Myriad
  27. Nexian
  28. Nokia
  29. Nuance
  30. O2
  31. Opentech ENG
  32. Opera Software
  33. OPPO
  34. Orange
  35. Pantech
  36. PocketNet
  37. Qualcomm
  38. Samsung
  39. Sony
  40. Sprint
  41. T-Mobile
  42. TIM
  43. Tobii
  44. U2topia
  45. Verisign
  46. Verizon
  47. Virgin Mobile
  48. Vodafone
  49. Warner Bros
  50. Western Digital
  51. Yahoo
  52. Zing Mobile

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it