അടുത്ത ജൂലൈ വരെ വീട്ടിലിരുന്നുള്ള ജോലി അനുവദിച്ച് ഫെയ്സ്ബുക്ക്

കൊറാണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജിവനക്കാര്‍ക്ക് അടുത്ത വര്‍ഷം ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്കി ഫെയ്സ്ബുക്ക്. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെയും വിദഗ്ധരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫെയ്സ്ബുക്ക് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.അതേസമയം വൈറസ് വ്യാപനം കുറയുന്നതനുസരിച്ച് വളരെ കുറച്ച് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്.
2021 ജൂണ്‍ അവസാനം വരെ ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫബെറ്റും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് അനിശ്ചിത കാലം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ട്വിറ്റര്‍ അനുമതി നല്കി.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline