ഫ്രഞ്ച് ഓപ്പണിൽ 'ഒരു കൈ നോക്കാൻ' ഇൻഫോസിസും

ലോകത്തെ നാല് ടെന്നീസ് ഗ്രാൻഡ് സ്ലാമുകളിൽ ഒന്നായ ഫ്രഞ്ച് ഓപ്പണിൽ ഇനി ഇന്ത്യൻ ഐറ്റി വമ്പനായ ഇൻഫോസിസിന്റെ സാന്നിധ്യവും.

ഫ്രഞ്ച് ഓപ്പണിന് ആതിഥ്യമരുളുന്ന റോളണ്ട്-ഗരോസുമായി മൂന്നു വർഷത്തെ കരാറിലാണ് ഇൻഫോസിസ് ഒപ്പിട്ടിരിക്കുന്നത്.

ടൂർണമെന്റിന് ടെക്നോളജി സൊല്യൂഷൻ നൽകുന്നതിനാണ് ഇൻഫോസിസുമായി കരാർ. ടെന്നീസ് ആരാധകർക്ക് കൂടുതൽ മികച്ച എക്സ്പിരിയൻസ് പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ അനലിറ്റിക്‌സ്, മൊബിലിറ്റി സൊല്യൂഷൻസ്, വെർച്വൽ-ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ ഉപയോഗത്തിലൂടെ ടൂർണമെന്റ് പുതിയൊരു അനുഭവമാക്കി മാറ്റുകയാണ് തങ്ങളുടെ ദൗത്യമെന്ന് ഇൻഫോസിസ് പറഞ്ഞു.

അസ്സോസിയേൻ ഓഫ് ടെന്നീസ് പ്രൊഫഷണൽസുമായും കമ്പനിക്ക് പാർട്ണർഷിപ്പുണ്ട്. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സംഘാടകരായ ടെന്നീസ് ഓസ്ട്രേലിയയുടെ ഡിജിറ്റൽ ഇന്നവേഷൻ പാർട്ണർ കൂടിയാണ് ഇൻഫോസിസ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it