സ്ക്രീൻ മടക്കാം നിവർത്താം, എത്തി സാംസംഗ്‌ ഗാലക്‌സി ഫോൾഡ്

ഗാലക്‌സി വാച്ച് ആക്റ്റീവും കമ്പനി പുറത്തിറക്കി
ഗാലക്‌സി സീരീസിലെ സാംസങിന്റെ മൂന്ന് പുതിയ ഫോണുകൾ അവതരിപ്പിച്ചതിനൊപ്പം, ഫോൾഡബിൾ സ്‌ക്രീനുള്ള ഗാലക്‌സി ഫോൾഡും ഗാലക്‌സി വാച്ച് ആക്റ്റീവും കമ്പനി പുറത്തിറക്കി.

മടക്കി വെച്ചിരിക്കുമ്പോൾ 4.6 ഇഞ്ച് ഡിസ്പ്ലേ ഉള്ള ഗാലക്‌സി ഫോൾഡ്, നിവർത്തിയാൽ 7.3-ഇഞ്ച് ടാബ്‌ലറ്റ് ആകും. ഏപ്രിൽ 29 മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങുന്ന ഫോണിന് 1,980 ഡോളർ ആണ് വില.

മറ്റ് പ്രത്യേകതകൾ

  • നാല് നിറങ്ങളിൽ ലഭ്യമാണ്: കോസ്മോസ് ബ്ലാക്ക്, സ്പേസ് സിൽവർ, മാർഷ്യൻ ഗ്രീൻ, ആസ്ട്രോ ബ്ലൂ.
  • 12 ജിബി റാം, 512GB സ്റ്റോറേജ് മൈക്രോ SD സ്ലോട്ട് ഇല്ല
  • ആറ് കാമറകൾ: പിൻഭാഗത്ത് മൂന്നും ഫ്രണ്ടിൽ ഒന്നും അകത്ത് രണ്ടും
  • പിൻഭാഗത്തെ കാമറകൾ: 12 മെഗാപിക്​സൽ വൈഡ്​ ആംഗിൾ ലൈൻസ്​, 12 മെഗാപിക്​സൽ ടെലിഫോട്ടോ ലെൻസ്​, 16 മെഗാപിക്​സൽ അൾട്രാ വൈഡ്​ ആംഗിൾ ലെൻസ്​
  • സെൽഫി കാമറ: 10 മെഗാപിക്​സൽഅകത്തുള്ള കാമറകൾ: 10 മെഗാപിക്​സൽ സെൽഫി കാമറ, 8 മെഗാപിക്​സൽ ഡെപ്ത് കാമറ
  • ഫിംഗർ പ്രിന്റ് സ്കാനർ ഫോണിന്റെ വശങ്ങളിൽ

ഒപ്പം അവതരിപ്പിച്ച കമ്പനിയുടെ ഗാലക്‌സി വാച്ച് ആക്റ്റീവ് രക്ത സമ്മർദം അളക്കാൻ ഉപയോഗിക്കാം. സ്പോർട്സ് ബാൻഡുകളായ ഗാലക്‌സി ഫിറ്റ്, ഫിറ്റ്-ഇ എന്നിവയും അവതരിപ്പിച്ചു.


ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it