ടോയ്‌ലെറ്റ് വൃത്തിയാക്കാൻ ഇതാ ഒരു റോബോട്ട്

ടോയ്‌ലെറ്റ് വൃത്തിയാക്കാൻ മടിയുള്ളവർക്ക് ഒരു സന്തോഷ വാർത്ത. ആ ജോലി ഏറ്റെടുക്കാൻ ഒരു കുഞ്ഞൻ റോബോട്ട് എത്തിയിട്ടുണ്ട്. പേര് ഗിഡെൽ.

ഗിഡെൽ പോർട്ടബിൾ ആണ്. ഒരു ടോയ്‌ലെറ്റിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം കൊണ്ടുപോകാം. ആമസോണിൽ 499 ഡോളറാണ് ഇതിന്റെ വില. ഏകദേശം 35,000 രൂപ.

ടോയ്‌ലെറ്റിന്റെ ആകൃതിയും വലിപ്പവും സെൻസറുകൾ ഉപയോഗിച്ച് മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാൻ ഇതിനാകും.

മുന്നിൽ തടസങ്ങൾ ഉണ്ടെങ്കിൽ അവയെ മറികടക്കാനുള്ള നാവിഗേഷൻ സംവിധാനവും ഇതിലുണ്ട്. ഓരോ മുക്കും മൂലയും തിരഞ്ഞുപിടിച്ച് ബ്രഷുകൊണ്ട് കഴുകി വൃത്തിയാക്കാൻ ഗിഡെലിന് കഴിവുണ്ട്.

കഴുകി വൃത്തിയാക്കുന്ന സമയത്ത് വെള്ളം പുറത്തേയ്ക്ക് തെറിക്കില്ല എന്നതാണ് ഇതിന്റെ ഒരു മെച്ചം. ടോയ്‌ലറ്റ് സീറ്റ് പാഡും റോബോട്ടിനൊപ്പം ലഭിക്കും.

ചാർജ് ചെയ്യാൻ പറ്റുന്ന ലിഥിയം അയേൺ ബാറ്ററിയോടു കൂടിയ ഈ റോബോട്ടിന്റെ ഭാരം മൂന്ന് കിലോഗ്രാമാണ്. വെറും അഞ്ച് മിനിറ്റ് മതി ഇതിന് ജോലി തീർക്കാൻ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it