ഇന്ത്യയ്ക്കായി ഗൂഗ്ള്‍ 75000 കോടി രൂപ നിക്ഷേപിക്കുന്നു

ഡിജിറ്റല്‍ ഇക്കോണമിയ്ക്ക് കരുത്തു പകരാനാണ് നിക്ഷേപമെന്ന് ഗൂഗ്ള്‍ ആന്‍ഡ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ

sundar pichai
-Ad-

ടെക് ഭീമനായ ഗൂഗ്ള്‍ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍  75000 കോടി രൂപയുടെ(10 ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിക്ക് കരുത്തു പകരാനാണ് നിക്ഷേപം നടത്തുന്നതെന്ന് ‘ഗൂഗ്ള്‍ ഫോര്‍ ഇന്ത്യ വിര്‍ച്വല്‍ ഇവന്റി’ല്‍ സംസാരിക്കവേ ഗൂഗ്ള്‍ ആന്റ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചെ പറഞ്ഞു.

ഓഹരി നിക്ഷേപത്തിലൂടെയും വിവിധ ടൈ അപ്പുകളിലൂടെയുമായിരിക്കും ഗൂഗ്ള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുക. ഇന്ത്യയുടെ ഭാവിയെ കുറിച്ചും ഡിജിറ്റല്‍ ഇക്കോണമിയുടെ പുരോഗതിയെ കുറിച്ചുമുള്ള കമ്പനിയുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് പുതിയ പ്രഖ്യാപനമെന്ന് പിച്ചെ പറഞ്ഞു. 

ഓരോ ഇന്ത്യാക്കാരനും പ്രാദേശിക ഭാഷയില്‍ വിവിരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുക, ഇന്ത്യയുടെ അതുല്യമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തുക, ഡിജിറ്റലിലേക്ക് രൂപാന്തരീകരണം നടത്തുന്ന കമ്പനികളെ ശാക്തീകരിക്കുക,  ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും കൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാങ്കേതിക വിദ്യയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നിങ്ങനെ രാജ്യത്തെ ഡിജിറ്റൈസേഷന്റെ നാല് പ്രധാന മേഖലകളിലിലൂന്നിയായിരിക്കും നിക്ഷേപം. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിലധിഷ്ഠിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സര്‍ക്കാരിനും എല്ലാത്തരം ബിസിനസുകാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനാണ് ഗൂഗ്ള്‍ ആഗ്രഹിക്കുന്നതെന്നും പിച്ചെ വ്യക്തമാക്കി.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here