ഫോണിലൂടെ സംസാരിക്കാൻ താല്പര്യമില്ലാത്തവർക്ക് ഇതാ ഗൂഗിൾ പിക്സൽ 3 ഫോൺ 

തിരക്കിട്ട ജോലിക്കിടെ ആയിരിക്കും നിർത്താതെ ഫോൺ വിളികൾ വരുന്നത്. അവ ഒന്നൊന്നായി അറ്റൻഡ് ചെയ്ത് വരുമ്പോഴേക്കും ചെയ്തുകൊണ്ടിരുന്ന ജോലി മുഴുവനാക്കാൻ പറ്റാതെ വരും. നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്.

എന്നാൽ അപ്രധാനമായ ഫോൺ വിളികൾ നമുക്ക് പകരം മറ്റൊരാൾ അറ്റൻഡ് ചെയ്താലോ? പക്ഷെ, ഗൂഗിൾ അതിലും മുകളിലാണ് ചിന്തിച്ചത്. നമുക്ക് സ്വീകരിക്കാൻ പറ്റാത്ത കോളുകൾ ഇനി നമ്മുടെ ഫോൺ തന്നെ അറ്റൻഡ് ചെയ്യും.

[embed]https://youtu.be/vKSA_idPZkc?list=PLnKtcw5mIGUTA_b6kKDNLGPCVCqvmcw7K[/embed]

ന്യൂയോർക്കിൽ നടന്ന 'മെയ്ഡ് ബൈ ഗൂഗിൾ' ഇവന്റിൽ അവതരിപ്പിച്ച പിക്സൽ 3 സ്മാർട്ട് ഫോണിൽ ഇത്തരമൊരു സംവിധാനം ഉണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് (AI) ഉപയോഗിച്ചാണ് ഇപ്പറഞ്ഞ 'സ്ക്രീൻ കോൾ' ഫീച്ചർ പ്രവർത്തിക്കുന്നത്.

ഒരു കോൾ നമ്മുടെ ഫോണിലേക്ക് എത്തുമ്പോൾ അയാളുമായി ഗൂഗിൾ AI സംസാരിച്ചുകൊള്ളും. നിങ്ങൾ ഫോൺ എടുക്കേണ്ട ആവശ്യമില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഗൂഗിളും വിളിക്കുന്നയാളും തമ്മിലുള്ള സംഭാഷണം സ്‌ക്രീനിൽ ഡിസ്പ്ലേ ചെയ്യും. ഫോൺ കോൾ സ്വീകരിക്കണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം.

ഗൂഗിൾ പിക്സൽ 3 XL, പിക്സൽ സ്‌ലേയ്റ്റ് എന്നിവയാണ് പുതുതായി അവതരിപ്പിച്ച മറ്റ് രണ്ട് ഉൽപന്നങ്ങൾ. ആപ്പിൾ ഐപാഡിനെതിരെ മത്സരിക്കാനാണ് പിക്സൽ സ്‌ലേയ്റ്റ് ലക്ഷ്യമിടുന്നത്. ക്രോം ഒ.എസിൽ (ChromeOS) ആണ് സ്‌ലേയ്റ്റ് പ്രവർത്തിക്കുന്നത്.

ഇന്ത്യയിലെ വില

ഗൂഗിൾ പിക്സൽ 3

71,000 രൂപ മുതൽ 80,000 രൂപ വരെ

ഗൂഗിൾ പിക്സൽ 3 XL

83,000 രൂപ മുതൽ 92,000 രൂപ വരെ

പിക്സൽ 3 ഫോണിനുള്ള വയർലെസ് ചാർജിങ് സംവിധാനം 6,900 രൂപ

പ്രീ ഓർഡർ

ഒക്ടോബർ 11 മുതൽ ഗൂഗിൾ പിക്സൽ 3 മുൻകൂട്ടി ഓർഡർ ചെയ്യാം. നവംബർ ഒന്നുമുതൽ ലഭ്യമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it