പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിച്ചു, പക്ഷെ ഇന്ത്യയിലേക്കില്ല, എന്തുകൊണ്ട്?

ടെക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പിക്‌സല്‍ 4, പിക്‌സല്‍ 4 XL ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. എന്നാല്‍ അവ ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കി. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്കാണ് പുതിയ മോഡലുകള്‍ എത്തിയിരിക്കുന്നത്.

പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ഗുഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയുടെ ട്വിറ്റര്‍ പോസ്റ്റിന് താഴെ പിക്‌സല്‍ ആരാധകരുടെ പ്രതിഷേധത്തിന് വഴിവെച്ചു. ചില സാങ്കേതിക കാരണങ്ങളാലാണ് ഇവ ഇന്ത്യന്‍ വിപണിയിലിറക്കാന്‍ സാധിക്കാത്തത്. പിക്‌സല്‍ 4ലെ സോളി സെന്‍സര്‍ ആംഗ്യങ്ങള്‍ തിരിച്ചറിയാനും ഫെയ്‌സ് അണ്‍ലോക്ക് പ്രവര്‍ത്തനത്തിനുമൊക്കെയായി നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. ഇത് പ്രവര്‍ത്തിക്കുന്ന 60Ghz സ്‌പെക്ട്രത്തിന് ഇന്ത്യയില്‍ ലൈസന്‍സ് ലഭിക്കില്ല. അതിന്റെ സിവിലിയന്‍ ഉപയോഗം നിയമവിരുദ്ധമായതിനാല്‍ പിക്‌സല്‍ 4 ഫോണുകള്‍ ഇവിടെ ഉപയോഗിക്കാനാകില്ല.

മോഷന്‍ സെന്‍സ് ജസ്റ്റര്‍, സോളി ചിപ്പ്, നവീനമായ ഫെയ്‌സ് അണ്‍ലോക്ക് സൗകര്യം തുടങ്ങിയ സവിശേഷതകളോടെയാണ് പിക്‌സല്‍ 4 മോഡലുകള്‍ വരുന്നത്. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 855 പ്രോസസറാണ് ഇവയുടേത്. 5.7 ഇഞ്ച് വലുപ്പമുള്ള 1080 പിക്‌സല്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് പിക്‌സല്‍ 4ന്. 6.3 ഇഞ്ച് വലുപ്പമുള്ള 2കെ ഒഎല്‍ഇഡി സ്‌ക്രീനാണ് പിക്‌സല്‍ XLന്റേത്.

12 എംപി സെന്‍സര്‍, 16 എംപി ടെലിഫോട്ടോലെന്‍സ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ കാമറകളും എട്ട് എംപിയുടെ സെല്‍ഫി കാമറകളുമൊക്കെ അടങ്ങുന്നതാണ് കാമറ സംവിധാനം.

ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഫോണുകള്‍ കൂടാതെ പിക്‌സല്‍ബുക്ക് ഗോ, പിക്‌സല്‍ ഇയര്‍ബഡ്‌സ്, നെസ്റ്റ് മിനി എന്നിവയും അവതരിപ്പിച്ചു. പിക്‌സല്‍ 4ന്റെ ഏകദേശവില 57,000 രൂപയും പിക്‌സല്‍ 4 XLന്റെ വില 64,000 രൂപയുമാണ്.
ReplyReply AllForwardEdit as new

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it