വാട്‌സാപ്പ് ഗ്രൂപ്പ് കോളുകളില്‍ എട്ടു പേരെ ചേര്‍ക്കാന്‍ കഴിയുന്നില്ലേ? ഈ സിംപിള്‍ വഴികള്‍ അറിഞ്ഞിരിക്കൂ

കോവിഡ് ലോക്ഡൗണ്‍ വന്നതിനുശേഷം ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്പായി വാട്‌സാപ്പ് മാറിക്കഴിഞ്ഞു. സൂം , ഗൂഗ്ള്‍ ഡ്യുവോ എന്നിവയെപ്പോലെ ഔദ്യോഗിക കോണ്‍ഫറന്‍സ് കോളുകള്‍ക്ക് നിരവധി പേരാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകളില്‍ എട്ട് പേരെ വരെ ചേര്‍ക്കാന്‍ സാധിക്കുന്ന പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ iOS, ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സ്ആപ്പ് അപ്ലിക്കേഷന്റെ അപ്ഡേറ്റുചെയ്ത പതിപ്പ് നിങ്ങള്‍ക്കും ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും ഉണ്ടെങ്കിലേ ഒരേ സമയം ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇത് ലഭിക്കാത്തതിന് പിന്നിലെ കാരണങ്ങളറിയാം. ഉപയോഗിക്കാം.

വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളില്‍ എട്ടുപേരെ വരെ ചേര്‍ക്കുന്നതെങ്ങനെ

-ഗ്രൂപ്പിലുള്ള എല്ലാവരും വാട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക

  • കോള്‍സ് ടാബ് ഓപ്പണ്‍ ചെയ്യുക
  • ന്യൂ കോള്‍ ---> ന്യൂ ഗ്രൂപ്പ് കോള്‍ ടാപ്പുചെയ്യുക
  • ഗ്രൂപ്പ് കോളിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കുക (8 പേരെ വരെ വരെ)
  • വീഡിയോ കോളില്‍ ടാപ്പ് ചെയ്യുക

പേഴ്‌സണല്‍ ചാറ്റില്‍ നിന്ന് ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാം

പേഴ്‌സണല്‍ ചാറ്റില്‍ നിന്നും ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനുള്ള സംവിധാനവും വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

  • നിങ്ങള്‍ വീഡിയോ കോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റിന്റെ ചാറ്റ് ഓപ്പണ്‍ ചെയ്യുക
  • വീഡിയോ കോള്‍ ബട്ടനില്‍ ടാപ്പുചെയ്യുക
  • 'ആഡ് പാര്‍ട്ടിസിപെന്‍സ്' ഐക്കണില്‍ ടാപ്പുചെയ്യുക.
  • ഗ്രൂപ്പ് കോളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കാം

ഒരു പേഴ്‌സണല്‍ ഗ്രൂപ്പിലെ ആളുകളുമായി ഒറ്റ ക്ലിക്കില്‍ വീഡിയോ കോള്‍ ചെയ്യാന്‍ എളുപ്പ വഴി വാട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്.

  • വീഡിയോ കോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുക
  • ഗ്രൂപ്പ് കോളില്‍ ടാപ്പുചെയ്യുക
  • ആക്ടീവ് കോളില്‍ എട്ട് ആളുകളെ വരെ ചേര്‍ക്കുക

ഒരു ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെ നിങ്ങള്‍ക്ക് കോളില്‍ നിന്ന് ഒരു കോണ്‍ടാക്റ്റിനെ പുറത്താക്കാന്‍ കഴിയില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it